മുംബൈ ബൗളർമാരെ അടിച്ചു പറത്തി രഹാനേ; ചെന്നൈയ്ക്ക് സൂപ്പർ വിജയം

മുംബൈ ഉയർത്തിയ 158 റണ്‍സ് വിജയലക്ഷ്യം 11 പന്ത് ബാക്കി നിൽക്കെ ചെന്നൈ മറികടക്കുകയായിരുന്നു
മുംബൈ ഇന്ത്യൻസിന് എതിരെ രഹാനെയും ബാറ്റിങ്/ ചിത്രം; പിടിഐ
മുംബൈ ഇന്ത്യൻസിന് എതിരെ രഹാനെയും ബാറ്റിങ്/ ചിത്രം; പിടിഐ

മുംബൈ; ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. മുംബൈ ഉയർത്തിയ 158 റണ്‍സ് വിജയലക്ഷ്യം 11 പന്ത് ബാക്കി നിൽക്കെ ചെന്നൈ മറികടക്കുകയായിരുന്നു. അജിങ്ക്യാ രഹാനെയുടേയും ഋതുരാജിന്റേയും മിന്നും പ്രകടനമാണ് ചെന്നൈയുടെ ജയം അനായാസമാക്കിയത്. ഇതോടെ പോയിന്റ് പട്ടികയിൽ ചെന്നൈ നാലാമതായി. തുടർച്ചയായ രണ്ടു തോൽവിയോടെ മുംബൈ ഇന്ത്യൻസ് എട്ടാമതാണ്. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 157-8, ചെന്നൈ സൂപ്പര്‍ കിംഗ്സ് 18.1 ഓവറില്‍ 159-3.

മുംബൈയുടെ 158 വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണറെ നഷ്ടപ്പെട്ടു. സ്കോർബോർഡ് അനങ്ങുന്നതിനു മുന്നേയായിരുന്നു സംപൂജ്യനായി ഡെവോണ്‍ കോണ്‍വെയുടെ മടക്കം. പിന്നാലെ ക്രീസിൽ എത്തിയ അജിങ്ക്യാ രഹാനെ തുടക്കം മുതൽ അടിച്ചു തകർക്കുകയായിരുന്നു. മൂന്നാം ഓവറില്‍ സിസ്ക് അടിച്ചു തുടങ്ങിയ രഹാനെ പിന്നീട് കളം നിറയുകയായിരുന്നു.  മൂന്നു സിക്സും ഏഴു ഫോറും അടങ്ങുന്നതായിരുന്നു രഹാനെയുടെ കിടിലൻ ഇന്നിങ്സ്. 19 റൺസിൽ അർധസെഞ്ച്വറി പൂർത്തിയാക്കിയ രഹാനെ കളി ചെന്നൈയ്ക്കൊപ്പമാക്കുകയായിരുന്നു. 27 പന്തില്‍ വെടിക്കെട്ട് ബാറ്റിംഗുമായി 61 റണ്‍സാണ് രഹാനെ അടിച്ചെടുത്തത്. 

രഹാനെയ്ക്ക് പിന്തുണയുമായി ഋതുരാജ് മറുവശത്ത് നിലകൊള്ളുകയായിരുന്നു. 36 പന്തില്‍ പുറത്താവാതെ 40 റൺസാണ് ഋതുരാജ് നേടിയത്. രഹാനെയുടെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും പിന്നാലെ എത്തിയ ശിവം ദുബെ(26 പന്തില്‍ 28)അംബാട്ടി റായഡു(16 പന്തല്‍ 20*) എന്നിവര്‍ മികവ് കാട്ടി. ഇവർക്കൊപ്പം ചേർന്നാണ് ഋതുരാജ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. മുംബൈക്കായി ബെഹന്‍ഡോര്‍ഫും പിയൂഷ് ചൗളയും കുമാര്‍ കാര്‍ത്തികേയയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 32 റണ്‍സെടുത്ത ഇഷാന്‍ കിഷനും 31 റണ്‍സെടുത്ത ടിം ഡേവിഡും മാത്രമാണ് മുംബൈ നിരയില്‍ പൊരുതിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com