സുനില്‍ ഛേത്രിയും ജിംഗാനും സന്ധുവും; ഒപ്പം കെപി രാഹുലും; ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു

ചൈന, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നീ ടീമുകള്‍ അണിനിരക്കുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി, പ്രതിരോധതാരം സന്ദേശ് ജിംഗാന്‍, ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു എന്നിവര്‍ 2023 ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍. 22 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം കെ പി രാഹുല്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. 

പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചാണ് താരങ്ങളെ തെരഞ്ഞെടുത്തത്. 23 വയസ്സില്‍ താഴെയുള്ള താരങ്ങള്‍ക്കാണ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനാകുക. മൂന്ന് താരങ്ങള്‍ക്ക് വയസ്സിളവ് ലഭിക്കും. ഇതാണ് ഛേത്രിക്കും ജിം​ഗാനും സന്ധുവിനും തുണയായത്. ഈ മൂന്ന്  സീനിയർ താരങ്ങളെയും കളിപ്പിച്ചേക്കില്ല എന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ചൈന, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നീ ടീമുകള്‍ അണിനിരക്കുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ വരുന്ന ഇനങ്ങളില്‍ മാത്രം ഗെയിംസില്‍ പങ്കെടുത്താല്‍ മതിയെന്നായിരുന്നു കേന്ദ്ര കായിക മന്ത്രാലയത്തിന്റെ മാനദണ്ഡം. ഇതിൽ ഇളവു നൽകിയാണ് ഇന്ത്യൻ ഫുട്ബോൾ പുരുഷ -വനിതാ ടീമുകൾക്ക് ​ഗെയിംസിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. 

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പും സാഫ് കപ്പും നേടിയ ഇന്ത്യന്‍ ടീമിന്റെ യുവനിരയ്ക്ക് മികവ് തെളിയിക്കാനുള്ള അവസരമാണ് ഏഷ്യന്‍ ഗെയിംസ്. രണ്ടു തവണ ഏഷ്യൻ ​ഗെയിംസ് ചാമ്പ്യന്മാരിയിട്ടുള്ള ഇന്ത്യ, ഒമ്പതു വർഷത്തിന് ശേഷം ആദ്യമായാണ് ​ഗെയിംസിൽ മാറ്റുരയ്ക്കാനെത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com