വിജയ് ഹസാരെ; കേരളത്തിന് നാലാം ജയം, ഗ്രൂപ്പില്‍ രണ്ടാമത്

ആദ്യം ബാറ്റ് ചെയ്ത സിക്കിമിന്റെ പോരാട്ടം വെറും 83 റണ്‍സില്‍ അവസാനിപ്പിക്കാന്‍ കേരളത്തിനു സാധിച്ചു. വിജയത്തിനാവശ്യമായ റൺസ്വെറും 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം സ്വന്തമാക്കി
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഏകദിന പോരാട്ടത്തില്‍ നാലാം വിജയം സ്വന്തമാക്കി കേരളം. സിക്കിമിനെ ഏഴ് വിക്കറ്റിനു വീഴ്ത്തിയാണ് കേരളം നാലാം ജയം ആഘോഷിച്ചത്. അഞ്ച് കളികളില്‍ നാല് ജയവുമായി കേരളം ഗ്രൂപ്പ് എ പോയിന്റ് പട്ടികയില്‍ രണ്ടാമത്. 

ആദ്യം ബാറ്റ് ചെയ്ത സിക്കിമിന്റെ പോരാട്ടം വെറും 83 റണ്‍സില്‍ അവസാനിപ്പിക്കാന്‍ കേരളത്തിനു സാധിച്ചു. വിജയത്തിനാവശ്യമായ റൺസ്
വെറും 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം സ്വന്തമാക്കി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കേരളം 84 റണ്‍സെടുത്തു. 

കേരളത്തിനായി ഓപ്പണര്‍ കൃഷ്ണപ്രസാദ് 38 റണ്‍സുമായി പുറത്താകാതെ നിന്നു. മുഹമ്മദ് അസ്ഹറുദ്ദീനും (5) പുറത്താകാതെ ക്രീസില്‍ നിന്നു. രോഹന്‍ കുന്നുമ്മല്‍ (25), എം അജിനാസ് (10), സല്‍മാന്‍ നിസാര്‍ (2) എന്നിവരാണ് പുറത്തായത്. 

നേരത്തെ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ അഖില്‍ സ്‌കറിയ, അഭിജിത് പ്രവീണ്‍, സുധേശന്‍ മിഥുന്‍ എന്നിവരുടെ മികച്ച ബൗളിങാണ് സിക്കിമിനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിങിന് ഇറങ്ങിയില്ല. എന്നാല്‍ താരം ഒരോവര്‍ പന്തെറിഞ്ഞു. മൂന്ന് റണ്‍സ് മാത്രമാണ് സഞ്ജു വഴങ്ങിയത്. 

18 റണ്‍സെടുത്ത അങ്കുര്‍ മാലിക്കാണ് സിക്കിമിന്റെ ടോപ് സ്‌കോറര്‍. അങ്കുറടക്കം നാല് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com