രണ്ടാം ദിനം ഒരു പന്ത് പോലും എറിഞ്ഞില്ല; 55 റണ്‍സ്, വീണത് അഞ്ച് വിക്കറ്റുകള്‍ പതറി കിവികള്‍

ണ്ടാം ടെസ്റ്റിലും തുടക്കത്തില്‍ തന്നെ ആധിപത്യം സ്ഥാപിക്കാനാണ് ബംഗ്ലാദേശ് ശ്രമം. ഒന്നാം ഇന്നിങ്‌സില്‍ 200 കടക്കാന്‍ പോലും ആതിഥേയര്‍ക്ക് സാധിച്ചില്ല
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ധാക്ക: ന്യൂസിലന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. മഴയും വെളിച്ചക്കുറവുമാണ് വിനയായത്. രണ്ടാം ടെസ്റ്റിലും തുടക്കത്തില്‍ തന്നെ ആധിപത്യം സ്ഥാപിക്കാനാണ് ബംഗ്ലാദേശ് ശ്രമം. ഒന്നാം ഇന്നിങ്‌സില്‍ 200 കടക്കാന്‍ പോലും ആതിഥേയര്‍ക്ക് സാധിച്ചില്ല. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സില്‍ 172 റണ്‍സില്‍ അവസാനിച്ചിരുന്നു. 

എന്നാല്‍ ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ തുടക്കം തന്നെ തകര്‍ന്നു. ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ തകര്‍ച്ചയെ നേരിടുന്നു. വെറും 55 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടം. അഞ്ച് വിക്കറ്റുകൾ ശേഷിക്കെ ന്യൂസിലൻഡിനു ബം​ഗ്ലാദേശിനൊപ്പം എത്താൻ 117 റൺസ് കൂടി.

ടോം ലാതം (4), ഡെവോണ്‍ കോണ്‍വെ (11), കെയ്ന്‍ വില്ല്യംസന്‍ (13), ഹെന്റി നിക്കോള്‍സ് (1), ടോം ബ്ലെന്‍ഡല്‍ (0) എന്നിവരാണ് പുറത്തായത്. കളി നിര്‍ത്തുമ്പോള്‍ 12 റണ്‍സുമായി ഡാരില്‍ മിച്ചല്‍ നില്‍ക്കുന്നതാണ് കിവികളെ ആശ്വസിപ്പിക്കുന്നത്. ഗ്ലെന്‍ ഫിലിപ്‌സ് അഞ്ച് റണ്‍സുമായും ക്രീസില്‍. 

മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ മെഹിദി ഹസന്‍ മിരസ്, രണ്ട് വിക്കറ്റുകള്‍ എടുത്ത ജയ്ജുല്‍ ഇസ്ലാം എന്നിവരും മികച്ച ബൗളിങാണ് ന്യൂസിലന്‍ഡിന്റെ കണക്കു കൂട്ടല്‍ അമ്പെ തകര്‍ത്തത്. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 172 റണ്‍സില്‍ എല്ലാവരും പുറത്തായി. മുഷ്ഫിഖര്‍ റഹീമാണ് ടോപ് സ്‌കോറര്‍. താരം 35 റണ്‍സെടുത്തു. വിചിത്ര രീതിയിലാണ് മുഷ്ഫിഖര്‍ പുറത്തേക്കുള്ള വഴി കണ്ടത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്യവേയായിരുന്നു താരത്തിന്റെ മടക്കം. 

ഷഹദത്ത് ഹുസൈന്‍ 31 റണ്‍സെടുത്തു. മെഹിദി ഹസന്‍ 20 റണ്‍സും എടുത്തു. 13 റണ്‍സുമായി നയീം ഹസന്‍ പുറത്താകാതെ നിന്നു. അവസാന എത്തിയ ഷൊരിഫുള്‍ ഇസ്ലാം പത്ത് റണ്‍സുമായി മടങ്ങി. 

മിച്ചല്‍ സാന്റനര്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശിനെ മികച്ച സ്‌കോറിലേക്ക് പോകാതെ പിടിച്ചു നിര്‍ത്തി. അജാസ് പട്ടേല്‍ രണ്ടും ടിം സൗത്തി ഒരു വിക്കറ്റും എടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com