കൃഷ്ണ പ്രസാദിനും രോഹനും സെഞ്ച്വറി; മഹാരാഷ്ട്രയ്ക്ക് മുന്നില്‍ കൂറ്റന്‍ സ്‌കോര്‍ ഉയർത്തി കേരളം

137 പന്തുകള്‍ നേരിട്ട് 13 ഫോറും നാല് സിക്‌സും സഹിതം കൃഷ്ണ പ്രസാദ് 144 റണ്‍സെടുത്തു. രോഹന്‍ 95 പന്തില്‍ 18 ഫോറും ഒരു സിക്‌സും സഹിതം 120 റണ്‍സും വാരി
കൃഷ്ണ പ്രസാദ്/ വിഡിയോ സ്ക്രീൻഷോട്ട്
കൃഷ്ണ പ്രസാദ്/ വിഡിയോ സ്ക്രീൻഷോട്ട്

രാജ്‌കോട്ട്: മഹാരാഷ്ട്രക്കെതിരായ വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടറില്‍ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. ഓപ്പണര്‍മാരായ കൃഷ്ണ പ്രസാദ്, രോഹന്‍ കുന്നുമ്മല്‍ സഖ്യത്തിന്റെ സെഞ്ച്വറികളുടെ ബലത്തിലാണ് കേരളം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം383 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. 

137 പന്തുകള്‍ നേരിട്ട് 13 ഫോറും നാല് സിക്‌സും സഹിതം കൃഷ്ണ പ്രസാദ് 144 റണ്‍സെടുത്തു. രോഹന്‍ 95 പന്തില്‍ 18 ഫോറും ഒരു സിക്‌സും സഹിതം 120 റണ്‍സും വാരി. ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 218 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. 

പിന്നീടിറങ്ങിയവരും സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കിയതോടെയാണ് കേരളം കുതിച്ചത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 25 പന്തില്‍ 29 റണ്‍സെടുത്തു. 

23 പന്തില്‍ നാല് സിക്‌സും ഒരു ഫോറും സഹിതം 43 റണ്‍സ് അടിച്ചെടുത്ത വിഷ്ണു വിനോദിന്റെ തകര്‍പ്പനടികളും കേരളത്തിനു മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. അബ്ദുല്‍ ബാസിതും തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തു. 18 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം താരം 35 റണ്‍സുമായി പുറത്താകാതെ നിന്നു. സച്ചിന്‍ ബേബി ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com