ഐപിഎല്ലിലെ ആ നിയമം ആശങ്കപ്പെടുത്തുന്നത്; ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി വസിം ജാഫര്‍

2023 സീസണിലാണ് ഇംപാക്റ്റ് പ്ലെയര്‍ നിയമം ബിസിസിഐ അവതരിപ്പിച്ചത്
വസീം ജാഫര്‍/ഫയല്‍ ചിത്രം
വസീം ജാഫര്‍/ഫയല്‍ ചിത്രം



ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 'ഇംപാക്റ്റ് പ്ലെയര്‍' നിയമം ഒഴിവാക്കണമെന്ന് മുന്‍ താരം വസിം ജാഫര്‍. ഈ നിയമം ഓള്‍റൗണ്ടര്‍മാരെ ബൗളിങില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നതായും ഇത് താരങ്ങളുടെ മികവിനെ ബാധിക്കുമെന്നും വസീം ജാഫര്‍ പറഞ്ഞു. 

2023 സീസണിലാണ് ഇംപാക്റ്റ് പ്ലെയര്‍ നിയമം ബിസിസിഐ അവതരിപ്പിച്ചത്. മത്സര സമയത്ത് പ്ലെയിങ് ഇലവനിലുള്ള ഒരു താരത്തെ മാറ്റി ഒരു പകരക്കാരനെ ഇറക്കാന്‍ ടീമുകളെ അനുവദിക്കുന്നതാണ് നിയമം. ബൗളിങ് കഴിവുകളിലും ഓള്‍റൗണ്ടര്‍മാരുടെ മികവിനെയും  'ഇംപാക്ട് പ്ലെയര്‍' നിയമത്തിന്റെ പ്രതികൂലമായി ബാധിക്കുന്നതായാണ് വസിം ജാഫര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'എക്‌സ്' പോസ്റ്റിലൂടെയാണ് താരം ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചത്. 

''ഐപിഎല്‍ ഇംപാക്റ്റ് പ്ലെയര്‍ നിയമം എടുത്തുകളയേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു, കാരണം ഇത് ഓള്‍റൗണ്ടര്‍മാരെ കൂടുതല്‍ പന്തെറിയാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല, ഓള്‍റൗണ്ടര്‍മാരുടെയും ബാറ്റര്‍മാരുടെയും അഭാവം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വിഷയമാണ്, ചിന്തിക്കൂ'' വസിം ജാഫര്‍ കുറിച്ചു.

'ഇംപാക്റ്റ് പ്ലെയര്‍' നിയമം അനുസരിച്ച്, ടോസ് സമയത്ത് ലിസ്റ്റിലുള്ള അഞ്ച് പകരക്കാരില്‍ നിന്ന് ഒരാളെ പ്ലെയിംഗ് ഇലവനില്‍ നിന്ന് മാറ്റി പകരം താരത്തെ ഇറക്കാം. ഇത് മത്സര സമയത്ത് ടീമുകള്‍ക്ക് ബാറ്റിങിലോ ബൗളിങിലോ കൂടുതല്‍ ശക്തി നല്‍കുമ്മതാണ്. ഈ സീസണിലെ ഐപിഎല്‍ ലേലം ഡിസംബര്‍ 19 ന് ദുബായിലാണ് നടക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com