ഒരു മിനിറ്റിനുള്ളിൽ അടുത്ത ഓവർ എറിയണം; സമയം ‌തെറ്റിച്ചാൽ എതിരാളിക്ക് കിട്ടും അഞ്ച് റൺസ്! 

ഒരോവർ പൂർത്തിയായി 60 സെക്കൻഡിനുള്ളിൽ അടുത്ത ഓവറിന്റെ ആദ്യ പന്ത് എറിയണം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബൈ: ക്രിക്കറ്റ് മൈതാനത്ത് പുതിയതായി മറ്റൊരു നിയമം കൂടി പ്രാബല്യത്തിലാകുന്നു. ഇന്ന് തുടങ്ങുന്ന വെസ്റ്റ് ഇൻഡീസ്- ഇം​ഗ്ലണ്ട് ഒന്നാം ടി20യിൽ ഈ നിയമം നടപ്പിലാക്കും. ഇനി മുതൽ ബൗളിങ് ടീമിനു രണ്ട് ഓവറുകൾക്കിടയിൽ എടുക്കാവുന്ന പരമാവധി സമയം ഒരു മിനിറ്റായി കുറച്ചു. 

സ്റ്റോപ്പ് ക്ലോക്ക് എന്നതാണ് നിയമം. ബാർബഡോസിൽ നടക്കുന്ന വിൻഡീസ്- ഇം​ഗ്ലണ്ട് പോരാട്ടത്തിൽ നിയമം നടപ്പിലാക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് നിയമം നിലവിൽ ഭാ​ഗികമായി നടപ്പാക്കാൻ ഒരുങ്ങുന്നത്. ടി20, ഏകദിന ഫോർമാറ്റുകളിലാണ് ഇതു നടപ്പാക്കുന്നത്. 

ഒരോവർ പൂർത്തിയായി 60 സെക്കൻഡിനുള്ളിൽ അടുത്ത ഓവറിന്റെ ആദ്യ പന്ത് എറിയണം. ഒരു കളിയിൽ മൂന്ന് തവണ ഈ നിയമം ലംഘിച്ചാൽ അഞ്ച് റൺസ് എതിർ ടീമിനു ബോണസായി ലഭിക്കും. 

കളിയുടെ ചില നിർണായക ഘട്ടങ്ങളിൽ ഓവറുകൾ തുടങ്ങും മുൻപ് ക്യാപ്റ്റനും ബൗളറും മറ്റും ആസൂത്രണത്തിനായി സമയം ഏറെ എടുക്കാറുണ്ട്. ഈ നിയമം വരുന്നതോടെ അതെല്ലാം അവസാനിക്കും. മത്സരങ്ങളിൽ ഇത്തരത്തിൽ  സംഭവിക്കുന്ന ഇടവേള കുറയ്ക്കുകയാണ് ലക്ഷ്യം. ബൗളിങ് ടീമിനെ സംബന്ധിച്ചു വലിയ സമ്മർദ്ദമുണ്ടാക്കാൻ പോരുന്നതാണ് ഐസിസിയുടെ പുതിയ പരിഷ്കരണം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com