ടെസ്റ്റ് കളിക്കാന്‍ ഇല്ലെന്നു ഇഷാന്‍, കെഎസ് ഭരത് പകരക്കാരന്‍

ഇഷാന്‍ കിഷന്റെ പകരക്കാരനായി കെഎസ് ഭരതിനെ ടീമിലെടുത്തു. ടെസ്റ്റ് ടീമിലും കെഎല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായുണ്ട്. പുറമെയാണ് ഇഷാനും അംഗമായത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ പിന്‍മാറി. വ്യക്തിപരമായ കാരണങ്ങളാല്‍ തന്നെ ടീമില്‍ നിന്നു ഒഴിവാക്കണമെന്നു താരം ആവശ്യപ്പെട്ടതായി ബിസിസിഐ വ്യക്തമാക്കി. 

ഇഷാന്‍ കിഷന്റെ പകരക്കാരനായി കെഎസ് ഭരതിനെ ടീമിലെടുത്തു. ടെസ്റ്റ് ടീമിലും കെഎല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായുണ്ട്. പുറമെയാണ് ഇഷാനും അംഗമായത്. 

രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഒന്നാം ടെസ്റ്റ് ഈ മാസം 26 മുതല്‍ 30 വരെയാണ്. രണ്ടാം ടെസ്റ്റ് ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ്.

ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രിത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്‌വാദ്, കെഎല്‍ രാഹുല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ, കെഎസ് ഭരത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com