ഐപിഎല്ലിന് ഉണ്ടാകുമോ? അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മൗനംവെടിഞ്ഞ് ഋഷഭ് പന്ത്

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കാറപകടത്തെ തുടര്‍ന്ന് പന്തിന് പരിക്കേല്‍ക്കുന്നത്
ഋഷഭ്  പന്ത്/ഫയല്‍ ഫോട്ടോ
ഋഷഭ് പന്ത്/ഫയല്‍ ഫോട്ടോ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 2024 സീസണില്‍ ഋഷഭ് പന്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ മാസം കൊല്‍ക്കത്തയിലെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പില്‍ സൗരവ് ഗാംഗുലി (ക്രിക്കറ്റ് ഡയറക്ടര്‍),റിക്കി പോണ്ടിംഗ് (പ്രധാന പരിശീലകന്‍), പ്രവീണ്‍ ആംരെ (അസിസ്റ്റന്റ് കോച്ച്). എന്നിവര്‍ക്കൊപ്പം പന്തിനെ കണ്ടപ്പോള്‍ താരം ഐപിഎല്ലില്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. 

ഇപ്പോള്‍ പന്ത് തിരിച്ചുവരുമെന്ന താരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഐപിഎല്‍ 2024 താരലേലത്തിനായി ദുബായില്‍ എത്തിയിരിക്കുകയാണ് താരം. ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കാനാകും എന്ന പ്രതീക്ഷയിലാണ് താരം. 

'ഇപ്പോള്‍ മുമ്പത്തേക്കാള്‍ ആരോഗ്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. നൂറ് ശതമാനം ഫിറ്റ്നസിലേക്ക് വരുന്നു. അത് വരുന്ന കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ കൈവരിക്കാനാകും എന്നാണ് പ്രതീക്ഷ. ഗുരുതരമായി പരിക്കേറ്റ സമയത്ത് ആരാധകരുടെ സ്‌നേഹം ആവോളം അറിയാന്‍ സാധിച്ചു. കളിക്കുന്ന സമയങ്ങളില്‍ നമുക്ക് മുകളില്‍ ഏറെ സമ്മര്‍ദങ്ങളുണ്ടെങ്കിലും ആരാധകര്‍ നമ്മെ ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ താരങ്ങളെ ബഹുമാനിക്കുന്നു. ചികില്‍സയിലായിരുന്ന സമയത്ത് ആരാധകരുടെ വലിയ പിന്തുണയും പ്രോല്‍സാഹനവും തനിക്ക് ലഭിച്ചിട്ടുണ്ട്. ശാരീരികമായി മാത്രമല്ല, മാനസികമായും വലിയ വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്.  ആരാധകരുടെ സ്‌നേഹവും പിന്തുണയും മടങ്ങിവരവിന് പ്രചോദനമായി'  ഡല്‍ഹി ക്യാപിറ്റല്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ ഋഷഭ് പന്ത് പറയുന്നു. 

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കാറപകടത്തെ തുടര്‍ന്ന് പന്തിന് പരിക്കേല്‍ക്കുന്നത്. കരിയറിന്റെ പീക്ക് സമയത്ത് നില്‍ക്കുമ്പോഴായിരുന്നു പന്തിന് കാറപകടം സംഭവിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com