333 താരങ്ങള്‍, എട്ട് മലയാളികള്‍; ഐപിഎല്‍ ലേലത്തില്‍ ബംപറടിക്കുന്നത് ആര്‍ക്കൊക്കെ?

ഓരോ ടീമും കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് താരലേലത്തിനെത്തുക.
സഞ്ജു സാംസൺ/ ചിത്രം ഫെയ്‌സ്‌ബുക്ക്
സഞ്ജു സാംസൺ/ ചിത്രം ഫെയ്‌സ്‌ബുക്ക്

ദുബായ്: ഐപിഎല്‍ പതിനേഴാം സീസണ് മുന്നോടിയായുള്ള മിനി താരലേലം ഇന്ന് നടക്കും. 214 ഇന്ത്യന്‍ താരങ്ങളും 119 വിദേശതാരങ്ങളും ഉള്‍പ്പെടെ 333 താരങ്ങളാണ് ലേലത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എട്ട് മലയാളി താരങ്ങളും ലേലത്തിനുണ്ട്. 10 ഫ്രാഞ്ചെസികളിലുമായി ആകെ 77 ഒഴിവുകളാണുള്ളത്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ലേലത്തിന് തുടക്കമാവുക. 

ഓരോ ടീമും കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് താരലേലത്തിനെത്തുക. 31.4 കോടി കൈയിലുള്ള ചെന്നൈ വെറ്ററന്‍ താരം അംബാട്ടി റായുഡു, മനീഷ് പാണ്ഡെ എന്നിവര്‍ക്ക് പകരക്കാരെ കണ്ടെത്തും. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ടീം വിട്ട ഗുജറാത്ത് ടൈറ്റന്‍സിനുമേലാണ് സമ്മര്‍ദം ഏറ്റവും കൂടുതല്‍. ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ തിരിച്ചുവരവ് അനിശ്ചിതമായി തുടരുന്നതിനാല്‍  ഡല്‍ഹിയും സൂപ്പര്‍ താരങ്ങളെ നോട്ടമിടുന്നുണ്ട്. ഹര്‍ഷല്‍ പട്ടേലിനെ വിട്ടുനല്‍കിയ ബാംഗ്ലൂരിന് പകരമായി ഓള്‍റൗണ്ടര്‍മാരെ തന്നെ നോട്ടമിട്ടേക്കും. രോഹിതിനു പകരം ഹാര്‍ദികിനെ നായകനാക്കിയ മുംബൈയെ സംബന്ധിച്ച വലിയ സൈനിങ്ങുകളൊന്നും ഉണ്ടാകാനിടയില്ല. 

മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷല്‍ പട്ടേല്‍, വാനിന്ദു ഹസരങ്ക, ഷാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ ലേലത്തില്‍ പൊന്നുവിലയക്ക് വില്‍ക്കപ്പെടും. ലേലത്തില്‍ ബംപറടിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാള്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്. താരത്തിനായി ടീമുകള്‍ 15 കോടിവരെ മുടക്കിയേക്കും. രചിന്‍ രവീന്ദ്രയാണ് ഐപിഎല്‍ ലേലത്തില്‍ ഡിമാന്‍ഡുളള മറ്റൊരുതാരം. ന്യൂസിലന്‍ഡ് താരമായ രചിന്‍ ബാറ്ററും ബൗളറുമാണ്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ലേലത്തിന് മുമ്പ് ഒഴിവാക്കിയ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ രണ്ട് കോടി രൂപ അടിസ്ഥാനവിലയാണുള്ളത്. ഹര്‍ഷല്‍ കഴിഞ്ഞ രണ്ട് സീസണുകളിലും തിളങ്ങിയില്ലെങ്കിലും ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ക്കായി ശക്തമായ മത്സരം നടക്കുമെന്നാണ് കരുതുന്നത്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴസില്‍ നിന്നിറങ്ങിയ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂറാണ് ലേലത്തില്‍ മികച്ച വില കിട്ടിയേക്കാവുന്ന മറ്റൊരു താരം. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള ഷാര്‍ദ്ദുലിനായും ടീമുകള്‍ രംഗത്തിറങ്ങിയേക്കും. ശ്രീലങ്കന്‍ സ്പിന്നറായ വാനിന്ദു ഹസരങ്കയാണ് ലേലത്തില്‍ നേട്ടം കൊയ്‌തേക്കാവുന്ന മറ്റൊരു താരം. ഒന്നര കോടി അടിസ്ഥാനവിലയുള്ള ഹസരങ്കയെ ടീമിലെത്തിക്കുന്നതിലൂടെ മോശമല്ലാത്ത ബാറ്റിങ്ങും പ്രതീക്ഷിക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com