വാര്‍ണറുടെ വിട വാങ്ങല്‍ ടെസ്റ്റ്; ഓസീസ് ടീമില്‍ മാറ്റമില്ല; ലക്ഷ്യം പാകിസ്ഥാനെതിരെ 19ാം തുടര്‍ ജയം

കഴിഞ്ഞ ടെസ്റ്റിലെ അതേ ടീമിനെ തന്നെ ഓസീസ് നിലനിര്‍ത്തി. വിഖ്യാതമായ സിഡ്‌നി മൈതാനത്ത് ജനുവരി മൂന്ന് മുതലാണ് പോരാട്ടം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: ഇതിഹാസ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വിട വാങ്ങല്‍ ടെസ്റ്റിനൊരുങ്ങി ഓസ്‌ട്രേലിയ. പാകിസ്ഥാനെതിരെ ആദ്യ രണ്ട് ടെസ്റ്റുകളിലും വിജയം സ്വന്തമാക്കി ഓസ്‌ട്രേലിയ പരമ്പര നേടി വാര്‍ണര്‍ക്ക് ഉചിതമായ യാത്രയയപ്പ് നല്‍കുന്നത് ഉറപ്പാക്കിയതിനാല്‍ അവര്‍ക്ക് ഒട്ടും വേവലാതിയില്ലാതെ കളിക്കാം. 

കഴിഞ്ഞ ടെസ്റ്റിലെ അതേ ടീമിനെ തന്നെ ഓസീസ് നിലനിര്‍ത്തി. വിഖ്യാതമായ സിഡ്‌നി മൈതാനത്ത് ജനുവരി മൂന്ന് മുതലാണ് പോരാട്ടം. 

പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ 360 റണ്‍സിനും മെല്‍ബണിലെ ബോക്‌സിങ് ഡെ ടെസ്റ്റ് 79 റണ്‍സിനുമാണ് ഓസീസ് ജയിച്ചത്. വൈറ്റ് വാഷ് ചെയ്ത് പരമ്പര 3-0ത്തിനു നേടി വാര്‍ണറുടെ ടെസ്റ്റ് വിരമിക്കല്‍ അവിസ്മരണീയമാക്കുകയാണ് പാറ്റ് കമ്മിന്‍സും സംഘവും ലക്ഷ്യമിടുന്നത്. മൂന്നാം ടെസ്റ്റും ജയിച്ചാല്‍ പാകിസ്ഥാനെതിരെ തുടര്‍ച്ചയായ 19ാം ടെസ്റ്റ് വിജയമെന്ന അപൂര്‍വ നേട്ടവും അവര്‍ സ്വന്തമാക്കും. 

ഓസ്‌ട്രേലിയ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്ഡ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, നതാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com