വെറും രണ്ട് പന്തില്‍ ടി20 മത്സരം ജയിച്ച് സ്‌പെയിന്‍! അമ്പരന്ന് ക്രിക്കറ്റ് ലോകം

ടോസ് നേടി സ്‌പെയിന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്പെയിനിന്റെ മുഹമ്മദ് കമ്രാനും ആതിഫ് മെഹ്മൂദും ഐല്‍ ഓഫ് മാനിനെ എറിഞ്ഞിട്ടു. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടി20 ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോറും ഏറ്റവും വേഗത്തിലുള്ള വിജയവും കണ്ട ഒരു അപൂര്‍വ അന്താരാഷ്ട്ര മത്സരം. ഐല്‍ ഓഫ് മാന്‍- സ്‌പെയിന്‍ പോരാട്ടമാണ് ചരിത്രത്തില്‍ അടയാളപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഐല്‍ ഓഫ് മാന്‍ ടീമിന്റെ പോരാട്ടം 8.4 ഓവറില്‍ വെറും 10 റണ്‍സില്‍ അവസാനിച്ചു. വിജയം തേടിയിറങ്ങിയ സ്‌പെയിന്‍ രണ്ട് പന്തില്‍ ജയം സ്വന്തമാക്കി!

പത്ത് വിക്കറ്റിനാണ് സ്പെയിൻ വിജയിച്ചത്. 11 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സ്പെയിൻ രണ്ട് പന്തിൽ 13 റൺസ് സ്വന്തമാക്കിയാണ് വിജയിച്ചത്. ആദ്യ രണ്ട് പന്തുകളും സിക്സർ തൂക്കി സ്പെയിൻ അനായാസം വിജയം സ്വന്തമാക്കി. 118 പന്തുകൾ അപ്പോൾ അവർക്ക് മുന്നിൽ ബാക്കിയുണ്ടായിരുന്നു. 

പുരുഷ ടി20 യിലെ എക്കാലത്തെയും കുറഞ്ഞ സ്‌കോര്‍ ആണിത്. നേരത്തെ തുര്‍ക്കി 2019ല്‍ 21 റണ്‍സിന്‍ ഓള്‍ ഔട്ട് ആയതായിരുന്നു ഏറ്റവും ചെറിയ അന്താരാഷ്ട്ര ടി20 സ്‌കോര്‍. ലീഗ് പോരാട്ടത്തില്‍ സിഡ്‌നി തണ്ടര്‍ 15 റണ്‍സിന് പുറത്തായതാണ് ഏറ്റവും കുറവ്. ബിഗ് ബാഷ് ലീഗിലായിരുന്നു ഈ പോരാട്ടം. രണ്ട് റെക്കോര്‍ഡുകളും സ്‌പെയിന്‍- ഐല്‍ ഓഫ് മാന്‍ മത്സരത്തില്‍ വഴി മാറി. 

ടോസ് നേടി സ്‌പെയിന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്പെയിനിന്റെ മുഹമ്മദ് കമ്രാനും ആതിഫ് മെഹ്മൂദും ഐല്‍ ഓഫ് മാനിനെ എറിഞ്ഞിട്ടു. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തി. കമ്രാന്‍ ഒരു ഹാട്രിക്ക് ഉള്‍പ്പെടെ ആണ് നാല് വിക്കറ്റ് വീഴ്ത്തിയത്. 

ഐല്‍ ഓഫ് മാന്റെ ബാറ്റിങ്് വെറും 8.4 ഓവര്‍ മാത്രമെ നീണ്ടു നിന്നുള്ളൂ. ഏഴ് താരങ്ങള്‍ സംപൂജ്യരായി കൂടാരം കയറി! ഏഴ് പന്തില്‍ നാല് റണ്‍സെടുത്ത ജോസഫ് ബുറോസാണ് അവരുടെ ടോപ് സ്‌കോറര്‍. ജോര്‍ജ് ബുറോസ്, ലുക് വാര്‍ഡ്, ജേക്കബ് ബട്‌ലര്‍ എന്നിവര്‍ രണ്ട് വീതം റണ്‍സ് കണ്ടെത്തി. ആകെ പത്ത് റണ്‍സ്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍. 

10 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്പെയിനിന് വേണ്ടി അവായിസ് അഹമ്മദ്- മുഹമ്മദ് ഇഹ്‌സാന്‍ സഖ്യമാണ് ഓപ്പണ്‍ ചെയ്തത്. നേരിട്ട ആദ്യ രണ്ട് പന്തുകളും സിക്‌സര്‍ തൂക്കി അവായിസ് അഹമ്മദ് 19.4 ഓവറുകൾ ബാക്കി നില്‍ക്കെ സ്‌പെയിനിന് വിജയം സമ്മാനിച്ചു. ജോസഫ് ബുറോസാണ് ആദ്യ രണ്ട് പന്തില്‍ തന്നെ രണ്ട് സിക്‌സുകള്‍ വഴങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com