മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി; ഏപ്രില്‍ 13 വരെ കാമറൂണ്‍ ഗ്രീനിന് പന്തെറിയാനാവില്ല

17.50 കോടി രൂപയ്ക്കാണ് കാമറൂണ്‍ ഗ്രീനിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്
കാമറൂൺ ​ഗ്രീനിന്റെ ബൗളിങ്/ പിടിഐ
കാമറൂൺ ​ഗ്രീനിന്റെ ബൗളിങ്/ പിടിഐ

മുംബൈ: പൊന്നും വില കൊടുത്ത് സ്വന്തമാക്കിയ കാമറൂണ്‍ ഗ്രീനിനെ ഐപിഎല്‍ സീസണിന്റെ തുടക്കത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഉപയോഗിക്കാന്‍ സാധിച്ചേക്കില്ല. ഏപ്രില്‍ 13 വരെ കാമറൂണ്‍ ഗ്രീനിന് പന്തെറിയാനാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

17.50 കോടി രൂപയ്ക്കാണ് കാമറൂണ്‍ ഗ്രീനിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ബൗളറായി ഉപയോഗിക്കാന്‍ കഴിയില്ലെങ്കിലും ഏപ്രില്‍ 13 വരെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ഗ്രീനിനെ മുംബൈക്ക് ടീമില്‍ ഉള്‍പ്പെടുത്താം. 

ഓസ്‌ട്രേലിയ-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ഏതെങ്കിലും ഒരു ടെസ്റ്റില്‍ കളിക്കാതിരുന്നാല്‍ മാത്രമാണ് ഐപിഎല്ലില്‍ മുംബൈയുടെ ആദ്യ മത്സരം മുതല്‍ കാമറൂണ്‍ ഗ്രീനിന് പന്തെറിയാനാവുക. ഇന്ത്യക്കെതിരായ നാല് ടെസ്റ്റും ഗ്രീന്‍ കളിച്ചാല്‍ പിന്നെ ഏപ്രില്‍ 13 മുതല്‍ മാത്രമാവും കാമറൂണ്‍ ഗ്രീനിന് ബൗള്‍ ചെയ്യാന്‍ അനുമതി. 

ഗ്രീനിന് തുടക്കം മുതല്‍ ബൗള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ മുംബൈ ഇന്ത്യന്‍സിന്റെ ടീം ബാലന്‍സിനെ അത് ബാധിക്കും. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ ഗ്രീനിന്റെ വിരലിന് പരിക്കേറ്റിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com