51 പന്തില്‍ സെഞ്ച്വറി; സൂര്യപ്രഭയില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; ശ്രീലങ്കയ്ക്ക് വിജയലക്ഷ്യം 229

51 പന്തില്‍ നിന്നാണ് സൂര്യകുമാര്‍ യാദവിന്റെ സെഞ്ചറി നേട്ടം. ഒന്‍പത് സിക്‌സറുകളും ഏഴ് ഫോറും ഇതില്‍ ഉള്‍പ്പെടുന്നു.
ശ്രീലങ്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവ്/ ട്വിറ്റര്‍
ശ്രീലങ്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവ്/ ട്വിറ്റര്‍

രാജ്‌കോട്ട്: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഭാഗ്യം തുണച്ചതിനെ തുടര്‍ന്ന് ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ സെഞ്ച്വറി മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി. 51 പന്തില്‍ നിന്നാണ് സൂര്യകുമാര്‍ യാദവിന്റെ സെഞ്ചറി നേട്ടം. ഒന്‍പത് സിക്‌സറുകളും ഏഴ് ഫോറും ഇതില്‍ ഉള്‍പ്പെടുന്നു. സൂര്യകുമാര്‍ യാദവിന്റെ മൂന്നാം സെഞ്ച്വറിയാണ് ഇത്.

ആദ്യ ഓവറില്‍ തന്നെ ഒരു റണ്‍സ് എടുത്ത ഓപ്പണര്‍ ഇഷാന്‍ കിഷനെ നഷ്ടമായി.  പിന്നാലെ ക്രീസിലെത്തിയ രാഹുല്‍ ത്രിപാഠി തകര്‍ത്തടിച്ചതോടെ ഇന്ത്യ ട്രാക്കിലായി. 16 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 35 റണ്‍സെടുത്ത ത്രിപാഠി, ശുഭ്മാന്‍ ഗില്ലിനൊപ്പം 49 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പുറത്തായത്.

സൂര്യകുമാര്‍ യാദവ് ക്രീസിലെത്തിയതോടെ ഇന്ത്യന്‍വീര്യം പോരട്ടത്തിന്റെ മൂര്‍ത്തതയിലെത്തി. ശുഭ്മാന്‍ ഗില്‍ ഉറച്ച പിന്തുണ നല്‍കുകയും ചെയ്തു.  ഈ കൂട്ടുകെട്ട് 111 റണ്‍സ് നേടി. 36 പന്തില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 46 റണ്‍സെടുത്ത ഗില്ലിനെ ഒടുവില്‍ 15-ാം ഓവറില്‍ വാനിന്ദു ഹസരംഗ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും ദീപക് ഹൂഡയ്ക്കും ശോഭിക്കാനായില്ല.  അക്ഷര്‍ പട്ടേല്‍ ഒമ്പത് പന്തില്‍ നിന്ന് 21 റണ്‍സോടെ പുറത്താകാതെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com