സ്പിൻ പരീക്ഷണത്തിൽ വീണില്ല; ന്യൂസിലൻഡിന് എതിരെ ഒരു പന്ത് അകലെ വിജയം; പരമ്പരയിൽ ഒപ്പമെത്തി ഇന്ത്യ

ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി
ന്യൂസിലൻഡിനെതിരെ വിജയം നേടിയതിനു പിന്നാലെ സന്തോഷം പങ്കിടുന്ന സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും/ ചിത്രം; പിടിഐ
ന്യൂസിലൻഡിനെതിരെ വിജയം നേടിയതിനു പിന്നാലെ സന്തോഷം പങ്കിടുന്ന സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും/ ചിത്രം; പിടിഐ

ലഖ്നൗ; ന്യൂസിലൻഡിന് എതിരായ രണ്ടാം ട്വിന്റി-20യിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം. സ്പിന്നർമാർ ആടിത്തിമിർത്ത പിച്ചിൽ ഒരു പന്ത് മാത്രം ശേഷിക്കെയായിരുന്നു ഇന്ത്യയുടെ വിജയം.  ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. ആദ്യം ബാറ്റ് ചെയത ന്യൂസിലൻഡിന് 8 വിക്കറ്റിൽ 99 റൺസാണ് എടുക്കാനായത്. വിജയപ്രതീക്ഷകൾ മാറിമറിഞ്ഞ മത്സരത്തിൽ 19.5 ഓവറിലായിരുന്നു പാണ്ഡ്യയും സംഘവും വിജയം ഉറപ്പിച്ചത്. സ്കോര്‍: ഇന്ത്യ-101/4 (19.5), ന്യൂസിലന്‍ഡ്-99/8 (20). 

31 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 20 പന്തില്‍ നിന്ന് 15 റണ്‍സുമായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. ന്യൂസിലൻഡിനെ 99 ൽ ഒതുക്കിയതോടെ അനായാസ ജയമാണ് ഇന്ത്യ പ്രതീക്ഷിച്ചത്. സ്കോര്‍ ബോര്‍ഡില്‍ 17 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനെ (11) മൈക്കല്‍ ബ്രേസ്‌വെല്‍ പുറത്താക്കി. ഒൻപതാം ഓവറിൽ ഇഷാൻ (19) പുറത്തായി. ആ സമയം 46 റൺസാണ് ഇന്ത്യൻ സ്കോർബോർഡിലുണ്ടായിരുന്നത്. പിന്നാലെ രാഹുൽ ത്രിപാഠിയേയും  വാഷിംഗ്‌ടണ്‍ സുന്ദറിനേയും നഷ്ടപ്പെട്ടു. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച കൂര്യകുമാര്‍ - ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് മാത്രമാണ് നേടാനായത്. ഭേദപ്പെട്ട തുടക്കത്തിനു ശേഷമാണ് ന്യൂസീലന്‍ഡ് തകര്‍ന്നത്. നാല് ന്യൂസിലന്‍ഡ് താരങ്ങളെ രണ്ടക്കം കണ്ടുള്ളൂ. 23 പന്തില്‍ പുറത്താവാതെ 19 റണ്‍സെടുത്ത നായകന്‍ മിച്ചല്‍ സാന്‍റ്‌നറാണ് കിവികളുടെ ടോപ് സ്‌കോറര്‍. ഇന്ത്യന്‍ നിരയില്‍ പന്തെടുത്ത സ്‌‌പിന്നര്‍മാരായ വാഷിംഗ്‌ടണ്‍ സുന്ദറും യുസ്‌‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ദീപക് ഹൂഡയും ഓരോ വിക്കറ്റ് വീഴ്‌ത്തി. പേസര്‍മാരായ അര്‍ഷ്‌ദീപ് സിംഗ് രണ്ടും ഹാര്‍ദിക് പാണ്ഡ്യ ഒന്നും വിക്കറ്റ് വീഴ്‌ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com