ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പര്യടനം; ദൂരദർശനിൽ ആറ് ഭാഷകളിൽ സംപ്രേഷണം

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരം ദൂരദർശൻ ആറ് ഭാഷകളിൽ സംപ്രേഷണംചെയ്യും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനം ദൂരദർശൻ ആറ് ഭാഷകളിൽ സംപ്രേഷണം ചെയ്യും. ജൂലായ് 12 മുതൽ ഓ​ഗസ്റ്റ് 13 വരെയാണ് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരം. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ്‌ ഉള്ളത്.

പ്രദേശിക ഡിഡി ചാനലുകളിലൂടെ ഹിന്ദി, ഇം​ഗ്ലീഷ്, തമിഴ്, തെലുങ്കു, ബം​ഗ്ലാ, കന്നഡ എന്നീ ഭാഷകളിൽ മത്സരം ആസ്വദിക്കാം. ടെസ്റ്റ് പരമ്പര ഡിഡി സ്പോർട്സിൽ സംപ്രേഷണം ചെയ്യും. ഹിന്ദിയും ഇംഗ്ലീഷും സംയോജിപ്പിച്ചായിരിക്കും ഡിഡി സ്‌പോർട്‌സിലെ സംപ്രേഷണം. 

ജൂലായ് 12ന് ആദ്യ ടെസ്റ്റ് പോരട്ടത്തോടെയാണ് പരമ്പരയ്‌ക്ക് തുടക്കമാകുന്നത്. രണ്ടാം ടെസ്റ്റ് ജൂലൈ 20 മുതല്‍. ഈ ടെസ്റ്റ് പരമ്പരയാണ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടങ്ങള്‍. പര്യടനത്തിലെ ഏകദിന പോരാട്ടങ്ങള്‍ ജൂലായ് 27, 29, ഓഗസ്റ്റ് ഒന്ന് തീയതികളില്‍ നടക്കും. ടി20 പരമ്പര ഓഗസ്റ്റ് മൂന്ന് മുതലാണ്. ആറ്, എട്ട്, 12, 13 തീയതികളിലാണ് മറ്റ് പോരാട്ടങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com