100 തികഞ്ഞില്ല, വീണത് നാല് മുന്‍നിര വിക്കറ്റുകള്‍; ആഷസില്‍ തുടക്കം തകര്‍ന്ന് ഓസീസ്

പിന്നാലെ ഓസീസിന്റെ പ്രതീക്ഷ സ്റ്റീവ് സ്മിത്തും പുറത്തേക്കുള്ള വഴി കണ്ടു. താരവും മികവോടെ ഇന്നിങ്‌സ് കെട്ടിപ്പടുക്കാനുള്ള നീക്കത്തിലായിരുന്നു
സ്റ്റുവര്‍ട്ട് ബ്രോഡ്/ ട്വിറ്റര്‍
സ്റ്റുവര്‍ട്ട് ബ്രോഡ്/ ട്വിറ്റര്‍

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ മൂന്നാം പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി. 100 തികയും മുന്‍പ് ഓസീസിന് നാല് വിക്കറ്റുകള്‍ നഷ്ടമായി. നാല് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയില്‍ പരുങ്ങുകയാണ് ഓസീസ്. 

ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ആദ്യം മടങ്ങിയ ഓസീസ് താരം. സ്‌കോര്‍ നാലില്‍ നില്‍ക്കെ ആദ്യ ഓവറിന്റെ അഞ്ചാം പന്തില്‍ തന്നെ വാര്‍ണര്‍ ബ്രോഡിന്റെ പന്തില്‍ സാക് ക്രൗളിക്ക് ക്യാച്ച് നല്‍കി മടങ്ങി. നാല് റണ്‍സായിരുന്നു വാര്‍ണര്‍ നേടിയത്.

പിന്നീട് ഉസ്മാന്‍ ഖവാജയും മര്‍നസ് ലബുഷെയ്‌നും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ പകരക്കാരനായി ടീമിലെത്തിയ മാര്‍ക് വുഡ് ഖവാജയുടെ ചെറുത്തു നില്‍പ്പ് അവസാനിപ്പിച്ചു. തരം 13 റണ്‍സില്‍ മടങ്ങി. 

അടുത്ത ഊഴം ലബുഷെയ്‌നിന്റേതായിരുന്നു. താരവും മികച്ച ബാറ്റിങുമായി കളം നിറയാനുള്ള കോപ്പുകോട്ടുകയായിരുന്നു. എന്നാല്‍ ക്രിസ് വോക്‌സിന്റെ പന്തില്‍ റൂട്ടിന് ക്യാച്ച് നല്‍കി മടങ്ങാനായിരുന്നു യോഗം. താരം 21 റണ്‍സ് കണ്ടെത്തി. 

പിന്നാലെ ഓസീസിന്റെ പ്രതീക്ഷ സ്റ്റീവ് സ്മിത്തും പുറത്തേക്കുള്ള വഴി കണ്ടു. താരവും മികവോടെ ഇന്നിങ്‌സ് കെട്ടിപ്പടുക്കാനുള്ള നീക്കത്തിലായിരുന്നു. എന്നാല്‍ 22 റണ്‍സില്‍ അവസാനിച്ചു. വിക്കറ്റ് ബ്രോഡിനു തന്നെ. 

നിലവില്‍ 10 റണ്‍സുമായി ട്രാവിസ്ഹെഡും നാല് റണ്‍സുമായി  മിച്ചല്‍ മാര്‍ഷും ക്രീസില്‍. 

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. വോക്‌സ്, വുഡ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com