ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യനെ അട്ടിമറിച്ച് ലക്ഷ്യ; കാനഡ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യന്‍ യുവ താരത്തിന്

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്ത്യന്‍ ഓപ്പണ്‍ കിരീടം നേടിയാണ് കരിയറിലെ ആദ്യ ബിഎംഎഫ് സൂപ്പര്‍ 500 കിരീടം താരം നേടിയത്. പിന്നാലെയാണ് രണ്ടാം കിരീടവും താരം സ്വന്തമാക്കിയത്
ലക്ഷ്യ സെൻ/ ട്വിറ്റര്‍
ലക്ഷ്യ സെൻ/ ട്വിറ്റര്‍

ഒട്ടാവ: കോമണ്‍വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവും ഇന്ത്യയുടെ ബാഡ്മിന്റണ്‍ സെന്‍സേഷനുമായ ലക്ഷ്യ സെന്നിനു കാനഡ ഓപ്പണ്‍ കിരീടം. കരിയറിലെ രണ്ടാമത്തെ ബിഎംഎഫ് സൂപ്പര്‍ 500 കിരീടമാണ് താരം കാനഡയില്‍ സ്വന്തമാക്കിയത്. ഫൈനലില്‍ നിലവിലെ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യനായ ചൈനയുടെ ലി ഷി ഫെങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 21കാരനായ ഇന്ത്യന്‍ താരം അട്ടിമറിച്ചത്. 

രണ്ട് സെറ്റ് മാത്രമാണ് പോരാട്ടം നീണ്ടത്. സ്‌കോര്‍: 21-18, 21-20. 

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്ത്യന്‍ ഓപ്പണ്‍ കിരീടം നേടിയാണ് കരിയറിലെ ആദ്യ ബിഎംഎഫ് സൂപ്പര്‍ 500 കിരീടം താരം നേടിയത്. പിന്നാലെയാണ് രണ്ടാം കിരീടവും താരം സ്വന്തമാക്കിയത്. 

ഫൈനലില്‍ മാത്രമല്ല ടൂര്‍ണമെന്റില്‍ ചില ശ്രദ്ധേയ താരങ്ങളേയും ലക്ഷ്യ അട്ടമിറിച്ചിരുന്നു. ലോക റാങ്കില്‍ നിലവില്‍ 19ാം സ്ഥാനത്താണ് ലക്ഷ്യ. രണ്ടാം റൗണ്ടില്‍ ലോക നാലാം നമ്പര്‍ താരം കുന്‍ലവറ്റ് വിറ്റിസാനെയും താരം അട്ടിമറിച്ചിരുന്നു. സെമിയിലും തന്നേക്കാള്‍ റാങ്കിങില്‍ മുന്നിലുള്ള താരത്തെയാണ് ഇന്ത്യന്‍ യുവ താരം തകര്‍ത്തെറിഞ്ഞത്. സെമിയില്‍ ലോക 11ാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ നിഷിമോറ്റോയെയാണ് ലക്ഷ്യ അട്ടിമറിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com