ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; യോഗ്യത ഉറപ്പിച്ച് ഓസ്‌ട്രേലിയ; ഇന്ത്യന്‍ സാധ്യതകള്‍? 

ഫൈനലിലെ രണ്ടാം ടീം സംബന്ധിച്ച ചിത്രം തെളിയാന്‍ ഇനിയും കാത്തിരിക്കണം. ഇന്ത്യയും ശ്രീലങ്കയുമാണ് ഈ സ്ഥാനത്തിനായി രംഗത്തുള്ളത്
ഓസ്ട്രേലിയൻ ടീം/ പിടിഐ
ഓസ്ട്രേലിയൻ ടീം/ പിടിഐ

ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് വിജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിന് യോഗ്യത ഉറപ്പിച്ച് ഓസ്‌ട്രേലിയ. ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് ഓസീസ് ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം. 

ഫൈനലിലെ രണ്ടാം ടീം സംബന്ധിച്ച ചിത്രം തെളിയാന്‍ ഇനിയും കാത്തിരിക്കണം. ഇന്ത്യയും ശ്രീലങ്കയുമാണ് ഈ സ്ഥാനത്തിനായി രംഗത്തുള്ളത്.

ഇന്‍ഡോറിലെ വിജയത്തോടെ ഓസ്‌ട്രേലിയക്ക് 68.52 പോയിന്റുകളായി. ഫൈനല്‍ ഉറപ്പിക്കാന്‍ വേണ്ട പോയിന്റിനേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ തന്നെ അവര്‍ക്കുണ്ട്. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഒരു ടെസ്റ്റ് മത്സരം കൂടി ബാക്കിയുണ്ടെങ്കിലും അതിലെ ഫലം ഓസീസിനെ ബാധിക്കില്ലെന്ന് ചുരുക്കം. ഒന്നാം സ്ഥാനക്കാരായി തന്നെ അവര്‍ക്ക് ഫൈനലില്‍ ഇറങ്ങാം. 

രണ്ടാം ടീമായി എത്താന്‍ സാധ്യതയില്‍ ഇന്ത്യയാണ് മുന്നിലുള്ളത്. പട്ടികയില്‍ ഇപ്പോഴും ഇന്ത്യ രണ്ടാമത് നില്‍ക്കുന്നു. നിലവില്‍ ഇന്ത്യക്ക് 60.29 പോയിന്റുകളാണ് ഉള്ളത്. അഹമ്മദാബാദില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യക്കും ഫൈനല്‍ ഉറപ്പിക്കാം. 

നാലാം ടെസ്റ്റില്‍ വിജയിച്ചാല്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ഇന്ത്യക്ക് 3-1ന് സ്വന്തമാക്കാം. ഒപ്പം 62.5 പോയിന്റുമായി ഫൈനലും ഉറപ്പിക്കാം. ശ്രീലങ്കയ്ക്ക് ന്യൂസിലന്‍ഡുമായി ഇനി രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയുണ്ട്. ഇതില്‍ രണ്ടിലും വിജയിച്ചാല്‍ മാത്രമേ അവര്‍ക്ക് ഇന്ത്യയെ മറികടന്ന് ഫൈനലില്‍ എത്താന്‍ കഴിയു. ഈ മാസം ഒന്‍പത് മുതലാണ് പരമ്പര ആരംഭിക്കുന്നത്. 

നാലാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചാല്‍ ഇന്ത്യയുടെ പോയിന്റ് 62.5 ആയി ഉയരും. നാലാം ടെസ്റ്റ് സമനിലയില്‍ ആയാല്‍ ഇന്ത്യയുടെ പോയിന്റ് 56.94 എന്ന നിലയിലാകും. അങ്ങനെ വന്നാല്‍ ശ്രീലങ്ക ന്യൂസിലന്‍ഡിനെതിരെ രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് വെല്ലുവിളിയാകു.

നാലാം ടെസ്റ്റില്‍ സമനിലയും ശ്രീലങ്ക ന്യൂസിലന്‍ഡിനെതിരെ രണ്ട് മത്സരങ്ങളും വിജയിക്കുകയും ചെയ്താല്‍ മാത്രം ഇന്ത്യയെ മറികടന്ന് ശ്രീലങ്കയ്ക്ക് ഫൈനലില്‍ എത്താം. രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ ശ്രീലങ്കയ്ക്ക് 61.11 പോയിന്റുകളാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com