റെക്കോര്‍ഡ് പട്ടികയില്‍ ലാറയെ പിന്തള്ളി കോഹ്‌ലി; മുന്നില്‍ സച്ചിന്‍ മാത്രം

മൂന്ന് ഫോര്‍മാറ്റിലുമായി ഓസീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ബാറ്റര്‍മാരുടെ പട്ടികയാണിത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യക്കായി മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പൊരുതുകയാണ്. മികച്ച ബാറ്റിങിനൊപ്പം കോഹ്‌ലി ശ്രദ്ധേയമായൊരു നാഴികക്കല്ലും പിന്നിട്ടു. എലൈറ്റ് പട്ടികയില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് തൊട്ടുപിന്നിലും കോഹ്‌ലി എത്തി. 

ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ബാറ്റര്‍ എന്ന പട്ടികയില്‍ ഇനി കോഹ്‌ലി രണ്ടാമന്‍. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ നേട്ടത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഹ്‌ലി എലൈറ്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയത്. സച്ചിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 

മൂന്ന് ഫോര്‍മാറ്റിലുമായി ഓസീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ബാറ്റര്‍മാരുടെ പട്ടികയാണിത്. നാലാം ടെസ്റ്റിലെ അര്‍ധ സെഞ്ച്വറിയോടെ കോഹ്‌ലി ഓസ്‌ട്രേലിയക്കെതിരെ 4729 റണ്‍സ് അടിച്ചു. 89 മത്സരങ്ങളില്‍ നിന്നാണ് താരത്തിന്റെ നേട്ടം. 

82 മത്സരങ്ങളില്‍ നിന്ന് ലാറ 4714 റണ്‍സാണ് ഓസീസിനെതിരെ നേടിയിട്ടുള്ളത്. ഈ നേട്ടം മൂന്നാം സ്ഥാനത്തായി. 110 മത്സരങ്ങളാണ് ഒന്നാമതുള്ള സച്ചിന്‍ ഓസ്‌ട്രേലിയക്കെതിരെ കളിച്ചിട്ടുള്ളത്. 6707 റണ്‍സാണ് ഇന്ത്യന്‍ ഇതിഹാസം സ്വന്തമാക്കിയത്. വിന്‍ഡീസ് ഇതിഹാസങ്ങളായ ഡെസ്മണ്ട് ഹെയ്ന്‍സ് 97 മത്സരങ്ങളില്‍ നിന്ന് 4495 റണ്‍സുമായി നാലാമതും 88 മത്സരങ്ങളില്‍ നിന്ന് 4453 റണ്‍സുമായി വിവിയന്‍ റിച്ചാര്‍ഡ്‌സ് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com