ഫുട്‌ബോള്‍ കളി കാണാന്‍ ബോക്‌സിങ് താരം വന്നു; റഫറിയുടെ പല്ല് അടിച്ചു കൊഴിച്ചു, താടിയെല്ല് ഇടിച്ച് തകര്‍ത്തു (വീഡിയോ)

അബ്ദുല്ല എന്നു പേരുള്ള ബോക്‌സിങ് താരത്തിനെതിരെയാണ് കേസ്. ഇയാള്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന താരമാണെന്നും അധികൃതര്‍ വ്യക്തമാക്കി
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ കളി കാണാനെത്തിയ ആള്‍ റഫറിയെ ആക്രമിച്ചു. കളി കാണാനെത്തിയ അമച്വെര്‍ ബോക്‌സിങ് താരമാണ് ആക്രമണം നടത്തിയത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.

ആക്രമണത്തില്‍ റഫറിയുടെ പല്ല് ഇയാള്‍ അടിച്ചു കൊഴിച്ചു. നിലത്തിട്ടു മുഖത്ത് മാരകമായി ഇടിക്കുകയും ചവിട്ടുകയും ചെയ്തു. റഫറിയുടെ താടിയെല്ലും മുറിഞ്ഞു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

അബ്ദുല്ല എന്നു പേരുള്ള ബോക്‌സിങ് താരത്തിനെതിരെയാണ് കേസ്. ഇയാള്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന താരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലെ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ പോരാട്ടത്തിനിടെ കഴിഞ്ഞ ദിവസമാണ് ആക്രമണം. പഡസ്റ്റോ പാര്‍കും ഗ്രീനേക്കര്‍ ഈഗിള്‍സും തമ്മിലുള്ള മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍. 

മത്സരം കാണാനെത്തിയ അമച്വെര്‍ ബോക്‌സിങ് താരം കാണികള്‍ക്കിടയില്‍ നിന്ന് സുരക്ഷാ മതില്‍ ചാടി ഗ്രൗണ്ടിലേക്ക് കടന്നു. ഇയാളോട് ഗ്രൗണ്ടില്‍ നിന്നു മാറാന്‍ റഫറി ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. പിന്നാലെ റഫറിക്കു നേരെ പാഞ്ഞടുത്ത ഇയാള്‍ റഫറിയെ അടിച്ചു വീഴ്ത്തി തുരുതുരെ മുഖത്ത് ആഞ്ഞിടിക്കുന്നതും ചവിട്ടുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമായി കാണാം. 

ആക്രണം നടക്കുന്നതിനിടെ അബ്ദുല്ലയെ തടയാന്‍ ഇരു ടീമുകളിലേയും താരങ്ങളും മറ്റ് ഒഫീഷ്യല്‍സും ശ്രമിക്കുന്നതും കാണാമായിരുന്നു. എന്നിട്ടും ഇയാള്‍ റഫറിയെ ഇടിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട് റഫറിയെ അവിടെ നിന്നു രക്ഷപ്പെടുത്തി മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com