എന്നെക്കൊണ്ട് അധികം ഓടിപ്പിക്കരുത്...; സഹതാരങ്ങള്‍ക്ക് ധോനിയുടെ ഉപദേശം, കാരണമിത് 

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ വിജയം നേടിയതില്‍ സഹ താരങ്ങളെ അഭിനന്ദിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം എസ് ധോനി
ജയിച്ചതിന് പിന്നാലെ ഡല്‍ഹിയുടെ കുല്‍ദീപ് യാദവിനെ ധോനി ആശ്വസിപ്പിക്കുന്നു, പിടിഐ
ജയിച്ചതിന് പിന്നാലെ ഡല്‍ഹിയുടെ കുല്‍ദീപ് യാദവിനെ ധോനി ആശ്വസിപ്പിക്കുന്നു, പിടിഐ

ചെന്നൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ വിജയം നേടിയതില്‍ സഹ താരങ്ങളെ അഭിനന്ദിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം എസ് ധോനി. മുന്‍നിര ബാറ്റര്‍മാര്‍ നല്ലതുപോലെ കളിച്ചതിനാല്‍ തന്റെ അധ്വാനം കുറഞ്ഞു. താന്‍ കൂടുതല്‍ സമയം ക്രീസില്‍ തുടരേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കി, മുന്‍നിര ബാറ്റര്‍മാര്‍ നല്ലതുപോലെ കളിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. ഇത് സാധിച്ചതായി മത്സരത്തിന് ശേഷം ധോനി പറഞ്ഞു.

'ഇതാണ് എന്റെ ജോലി. ഇതാണ് ഞാന്‍ ചെയ്യേണ്ടതെന്ന് ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. എന്നെ ഒരുപാട് ഓടിപ്പിക്കരുത്.  ഇത് ഇവിടെ വിജയിച്ചിട്ടുണ്ട്. ഇതാണ് ഞാന്‍ യഥാര്‍ഥത്തില്‍ ചെയ്യേണ്ടത്, ടീമിന് സംഭാവന നല്‍കുന്നതില്‍ സന്തോഷമുണ്ട്.'- ധോനിയുടെ വാക്കുകള്‍.

'ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. എല്ലാവരും ബാറ്റിങ്ങില്‍ അവരുടേതായ സംഭാവനകള്‍ നല്‍കണം. ബാറ്റിങ്ങില്‍ എല്ലാവരും സന്തുഷ്ടരായിരിക്കണം. ഗെയ്ക്വാദ് വളരെ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ഒരിക്കല്‍ സ്‌കോര്‍ ചെയ്യാന്‍ തുടങ്ങിയാല്‍ അവന്‍ വളരെ അനായാസമായാണ് കളിക്കുന്നത്. റൊട്ടേറ്റ് ചെയ്യാന്‍ സന്തോഷമുള്ള ഒരാളാണ്. കളിയെ കുറിച്ച് ഒരു കാഴ്ചപ്പാടുള്ള താരമാണ്. അവന്‍ പൊരുത്തപ്പെടാന്‍ തയ്യാറാണ്. അപൂര്‍വമായേ അത്തരത്തിലുള്ള ആളുകളെ ലഭിക്കൂ. അത്തരം കളിക്കാരെയാണ് ടീമില്‍ വേണ്ടത്'- ധോനി കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ 27 റണ്‍സിനാണ് ഡല്‍ഹിയെ ചെന്നൈ തോല്‍പ്പിച്ചത്. അവസാന ഓവറുകളില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ധോനി 9 പന്തില്‍ 20 റണ്‍സ് നേടി ടീം സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com