ബെയര്‍‌സ്റ്റോ, മാര്‍ക് വുഡ്, ക്രിസ് വോക്‌സ് ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തി; ആര്‍ച്ചര്‍ക്ക് ആഷസും നഷ്ടമാകും

ജോഫ്ര ആര്‍ച്ചറെ ടീമിലേക്ക് പരിഗണിച്ചില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച ആര്‍ച്ചര്‍ക്ക് മത്സരത്തിനിടെ പരിക്കേറ്റിരുന്നു. ഇതോടെയാണ് താരത്തിന്റെ ദേശീയ ടീമിലെ സ്ഥാനം നഷ്ടമായത്
ജോഫ്ര ആര്‍ച്ചർ/ ട്വിറ്റർ
ജോഫ്ര ആര്‍ച്ചർ/ ട്വിറ്റർ

ലണ്ടന്‍: അയര്‍ലന്‍ഡിനെതിരായ ഒരേയൊരു ടെസ്റ്റ് പോരാട്ടത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജോണി ബെയര്‍സ്‌റ്റോ, ക്രിസ് വോക്‌സ്, മാര്‍ക് വുഡ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ബെന്‍ സ്റ്റോക്‌സാണ് ടീമിന്റെ ക്യാപ്റ്റന്‍. ഒലി പോപ്പിനെ പുതിയ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിട്ടുണ്ട്. 

ജോഫ്ര ആര്‍ച്ചറെ ടീമിലേക്ക് പരിഗണിച്ചില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച ആര്‍ച്ചര്‍ക്ക് മത്സരത്തിനിടെ പരിക്കേറ്റിരുന്നു. ഇതോടെയാണ് താരത്തിന്റെ ദേശീയ ടീമിലെ സ്ഥാനം നഷ്ടമായത്. ജൂണ്‍ 16 മുതല്‍ ആരംഭിക്കുന്ന ആഷസ് പരമ്പരയ്ക്കുള്ള ടീമിലും ആര്‍ച്ചര്‍ക്ക് ഇടമുണ്ടാകില്ല. 

കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് ആദ്യമായാണ് ബെയര്‍സ്‌റ്റോയ്ക്ക് വിളിയെത്തുന്നത്. ആഷസിലടക്കം ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കും താരം. പരിക്കും ഫോം ഇല്ലായ്മയും വലച്ച ബെയര്‍സ്‌റ്റോ മികച്ച ഫോമില്‍ തിരിച്ചെത്താനുള്ള ലക്ഷ്യത്തിലാണ്. 

2022 മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സ് ഇടംപിടിച്ചത്. 2020 ഓഗസ്റ്റിലാണ് താരം അവസാനമായി ഇംഗ്ലണ്ട് മണ്ണില്‍ കളിച്ചത്. 

ന്യൂസിലന്‍ഡില്‍ പര്യടനം നടത്തിയ ഇംഗ്ലണ്ട് ടീമില്‍ നിന്ന് മാര്‍ക് വുഡ് വിട്ടുനിന്നിരുന്നു. പിന്നാലെ താരം ഐപിഎല്‍ കളിച്ചു. ലഖ്‌നൗ താരമായ വുഡ് വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ചു ദിവസം മുന്‍പ് ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com