''ഇനി ബോളിവുഡ് ആണ് ലക്ഷ്യം, ദീപിക പദുക്കോണിനൊപ്പം അഭിനയിക്കണം'':  ക്രിസ് ​ഗെയിൽ 

'ഓ ഫാത്തിമ'യിലൂടെ സം​ഗീത രം​ഗത്തും ചുവടുറപ്പിച്ച് ക്രിസ് ​ഗെയിൽ
ക്രിസ് ​ഗെയിൽ, ദീപിക പദുക്കോൺ/ ട്വിറ്റർ
ക്രിസ് ​ഗെയിൽ, ദീപിക പദുക്കോൺ/ ട്വിറ്റർ

മുംബൈ: ഐപിഎല്ലിൽ കൂറ്റൻ സ്റ്റോറുകൾ അടിച്ചെടുത്ത ക്രിക്കറ്റ് ഇതിഹാസം ക്രിസ് ​ഗെയിൽ ഇപ്പോൾ സം​ഗീത രം​ഗത്തും ചുവടുറപ്പിക്കുകയാണ്. ​ഇന്ത്യൻ സംഗീതഞ്ജൻ ആർക്കോ പ്രാവോ മുഖർജിക്കൊപ്പം 'ഓ ഫാത്തിമ' എന്ന സം​ഗീത ആൽബം ഹിറ്റായതോടെ സം​ഗീതത്തിലും സ്റ്റോർ ചെയ്‌തിരിക്കുകയാണ് താരം. ഇതി ബോളുവുഡ് ആണ് ലക്ഷ്യം. അതും ദീപിക പദുക്കോണിനൊപ്പം അഭിനയിച്ച് കരിയർ ആരംഭിക്കണമെന്നാണ് ആ​ഗ്രഹമെന്ന് താരം വെളിപ്പെടുത്തി.

ഇന്ത്യൻ സം​ഗീതവും ജമൈക്കൻ സം​ഗീതവും കൂടിച്ചേരുന്നതാണ് 'ഓ ഫാത്തിമ' എന്ന സം​ഗീത വിഡിയോ ആൽബം. ആൽബത്തിന്റെ രചനയും സം​ഗീതവും ക്രിസ് ​ഗെയിലും ആർക്കോ പ്രാവോ മുഖർജിയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. 'ഇന്ത്യയിലും ഐപിഎല്ലിലുമുള്ള എന്റെ ജീവിതം അവിസ്മരണീയമാണ്, സം​ഗീതത്തോടുള്ള ഇഷ്‌ടം 'ഓ ഫാത്തിമ' എന്ന സം​ഗീത ആൽബത്തിലൂടെ സാധ്യമായി. മികച്ച ഗാനം, മികച്ച ലൊക്കേഷനുകൾ, മികച്ച പങ്കാളിത്തം' ക്രിസ് ​ഗെയിൽ പറഞ്ഞു.

'ഭാവിയിൽ ബോളിവുഡിൽ സം​ഗീത ആൽബം ചെയ്‌താൽ ദീപിക പദുക്കോണിനൊപ്പം അഭിനയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു'. ക്രീസിൽ നിന്ന് ഒരു സിക്‌സ് അടിക്കുന്നത് പോലെ എളുപ്പമാകുമോ എന്നറിയില്ല, അത് കാലം പറയട്ടെ എന്നും താരം കൂട്ടിച്ചേർത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com