ഐപിഎൽ ഫൈനൽ കാണാൻ ഫിസിക്കൽ ടിക്കറ്റ് നിർബന്ധം; സ്റ്റേഡിയത്തിലെത്തുന്നവർക്ക് മുന്നറിയിപ്പ്

റിസർവ് ദിനത്തിലേക്ക് മത്സരം മാറ്റിയതോടെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സംബന്ധിച്ചു ആരാധകർക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഹമ്മദാബാദ്: ഐപിഎൽ ഫൈനൽ റിസർവ് ദിനത്തിലേക്ക് മാറ്റിയതോടെ സ്റ്റേഡിയത്തിലേക്ക് വരുന്നവർക്ക് മുന്നറിയിപ്പുമായി ഐപിഎൽ അധികൃതർ. കനത്ത മഴയെ തുടർന്ന് ‍ഞായറാഴ്ച നടക്കേണ്ടിയിരുന്ന മത്സരം ഇന്നത്തേക്ക് നീട്ടുകയായിരുന്നു. കൈയിൽ ടിക്കറ്റ് (ഫിസിക്കൽ ടിക്കറ്റ്) ഇല്ലാതെ വരുന്നവരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. 

റിസർവ് ദിനത്തിലേക്ക് മത്സരം മാറ്റിയതോടെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സംബന്ധിച്ചു ആരാധകർക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. പിന്നാലെയാണ് ഐപിഎൽ അധികൃതർ ടിക്കറ്റ് സംബന്ധിച്ച കാര്യങ്ങൾ വ്യക്തത വരുത്തി ഔദ്യോ​ഗിക ട്വിറ്റർ പേജിൽ ടിക്കറ്റ് സംബന്ധമായ മുന്നറിയിപ്പ് നൽകിയത്. 

ഞായറാഴ്ചത്തെ ഫൈനലിനായി എടുത്ത ടിക്കറ്റ് തന്നെ മതി ഇന്നത്തെ മത്സരം കാണാനും. ഡിജിറ്റൽ ടിക്കറ്റുമായി വന്നാൽ പ്രവേശനം ലഭിക്കില്ലെന്ന് മുന്നറിയിപ്പിൽ പറയുന്നു. മഴ കൊണ്ടും മറ്റും ടിക്കറ്റിന് കേടുപാടുകളോ, കീറൽ സംഭവിച്ചാൽ പോലും പ്രശ്നമില്ല. ടിക്കറ്റിൽ ആവശ്യമുള്ള രേഖകൾ തെളിഞ്ഞിട്ടുണ്ടെങ്കിൽ ഇത് പരി​ഗണിക്കപ്പെടും. ഒട്ടും വ്യക്തയില്ലെങ്കിൽ മാത്രമേ ടിക്കറ്റ് പരി​ഗണിക്കപ്പെടാതെ പോകുകയുള്ളു.

ചെന്നൈ സൂപ്പർ കിങ്സും ​ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് ഫൈനൽ പോരാട്ടം. ചെന്നൈ അഞ്ചാം കിരീടവും ​ഗുജറാത്ത് തുടർച്ചയായ രണ്ടാം കിരീടവുമാണ് ലക്ഷ്യമിടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കട്ട് ഓഫ് ടൈം 9.35; മഴ പെയ്താല്‍ ഐപിഎല്‍ ഫൈനല്‍ ഇങ്ങനെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com