'നിങ്ങളുടെ സ്‌നേഹം അത്രയും പ്രിയപ്പെട്ടത്, ഞാന്‍ വിരമിക്കില്ല'- ധോനിയുടെ ഉത്തരം

2019ലെ ഐപിഎല്‍ സീസണ്‍ മുതല്‍ തലയുടെ വിരമിക്കല്‍ ചര്‍ച്ചയായിരുന്നു. ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓരോ കളിയും ആരാധകര്‍ ധോനിക്കുള്ള ട്രിബ്യൂട്ടായാണ് ആഘോഷിച്ചതും
എംഎസ് ധോനി/ പിടിഐ
എംഎസ് ധോനി/ പിടിഐ

അഹമ്മദാബാദ്: ആരാധകര്‍ ദീര്‍ഘ നാളായി ചോദിച്ചിരുന്ന ആ ചോദ്യത്തിന് എംഎസ് ധോനിയുടെ മറുപടി. 'ഇല്ല ഞാന്‍ ഐപിഎല്ലില്‍ നിന്നു വിരമിക്കില്ല'- ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കി റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയാണ് ധോനി അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടത്. 

2019ലെ ഐപിഎല്‍ സീസണ്‍ മുതല്‍ തലയുടെ വിരമിക്കല്‍ ചര്‍ച്ചയായിരുന്നു. ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓരോ കളിയും ആരാധകര്‍ ധോനിക്കുള്ള ട്രിബ്യൂട്ടായാണ് ആഘോഷിച്ചതും. 

'ഞാന്‍ വിരമിക്കുന്നതിനെ കുറിച്ചാണോ നിങ്ങള്‍ ഉത്തരം തേടുന്നത്. എന്റെ വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള ഏറ്റവും നല്ല സമയം ഇതാണ്. എന്നാല്‍ എനിക്ക് ലഭിക്കുന്ന സ്‌നേഹത്തിന്റെ അളവ് നോക്കിയാല്‍ ഇവിടെ നിന്നു ഒഴിഞ്ഞു പോകുക അത്ര എളുപ്പമുള്ള കാര്യമല്ല. അടുത്ത സീസണിലും ഐപിഎല്‍ കളിക്കാനും ആരാധകര്‍ക്ക് മറ്റൊരു സമ്മാനം കൂടി നല്‍കാനും ഞാന്‍ ശ്രമിക്കും. ശരീരത്തെ സംബന്ധിച്ച് അത്ര അനായസ കാര്യമല്ല. ഏറ്റവും ബുദ്ധിമുട്ടുള്ളത് ഒരിക്കല്‍ കൂടി ഐപിഎല്‍ കളിക്കണമെങ്കില്‍ ഒന്‍പത് മാസത്തെ കഠിനാധ്വനം വേണം എന്നതാണ്'- ധോനി കിരീടം നേട്ടത്തിന് പിന്നാലെ പ്രതികരിച്ചു. 

നേരത്തെ മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന ധോനിയുടെ വിരമിക്കല്‍ സംബന്ധിച്ച് ശ്രദ്ധേയ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഈ സീസണില്‍ ഐപിഎല്‍ കിരീടം നേടി അടുത്ത സീസണിലും കളിക്കാനിറങ്ങുമെന്ന് അദ്ദേഹം തന്നോടു പറഞ്ഞുവെന്നായിരുന്നു റെയ്‌നയുടെ വെളിപ്പെടുത്തല്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com