കളി തിരിക്കാന്‍ കഴിവുള്ള താരം; വിരാട് കോഹ്‌ലിയെ മറികടന്ന് മിച്ചല്‍ സാന്റ്‌നര്‍

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ താരത്തിന്റെ ഒറ്റക്കൈ ക്യാച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
മിച്ചല്‍ സാന്റ്‌നര്‍/ പിടിഐ
മിച്ചല്‍ സാന്റ്‌നര്‍/ പിടിഐ

മൈതാനത്ത് സ്വാധീന ശക്തിയാകുന്ന താരങ്ങളുടെ ഐസിസി റാങ്കിങ്ങില്‍ വിരാട് കോഹ്‌ലിയെ മറികടന്ന് ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്‌നര്‍. ഈ ലോകകപ്പില്‍ സാന്റ്‌നര്‍ക്ക് ആറ് മത്സരങ്ങളില്‍ നിന്ന് നാല് ക്യാച്ചുകളാണുള്ളത്. ഫീല്‍ഡിലെ താരത്തിന്റെ സ്വാധീനം ക്യാച്ചുകളില്‍ മാത്രം ഒതുങ്ങുന്നതല്ല. കിവി സ്പിന്നര്‍ വിവിധ വിഭാഗങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ താരത്തിന്റെ ഒറ്റക്കൈ ക്യാച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ടീമിനായി ഫീല്‍ഡില്‍ ആകെ ഒമ്പത് റണ്‍സാണ് സാന്റ്‌നര്‍ തടഞ്ഞിട്ടത്. മികച്ച ത്രോകള്‍, പ്രഷര്‍ റേറ്റിംഗ്, റണ്ണൗട്ട് എന്നിവയുടെ വിഭാഗങ്ങളിലും ചാര്‍ട്ടില്‍ താരം ഒന്നാം സ്ഥാനത്താണ്. ലോകകപ്പില്‍ ആറ് മത്സരങ്ങള്‍ക്ക് ശേഷം മൊത്തത്തിലുള്ള ഫീല്‍ഡിംഗ് ഇംപാക്ടില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡേവിഡ് മില്ലറും ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറും താരത്തിന് തൊട്ട് പിന്നിലുണ്ട്. 
ടൂര്‍ണമെന്റില്‍ എല്ലാ ടീമുകളും മൂന്ന് മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ മൈതാനത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ശക്തിയായ ഫീല്‍ഡറായിരുന്നു വിരാട് കോഹ്‌ലി. എന്നാല്‍ അടുത്ത മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ കോഹ്‌ലി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സഹതാരമായ രവീന്ദ്ര ജഡേജ കോഹ്‌ലിയെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി.

ഐസിസി റാങ്കിങ്ങില്‍ 43.28 റേറ്റിംഗ് പോയിന്റുള്ള സാന്റ്‌നര്‍ ഒന്നാം സ്ഥാനത്തും മില്ലര്‍ (41.19), വാര്‍ണര്‍ (40.82) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുമാണ്. 33.46 റേറ്റിംഗ് പോയിന്റുമായി വിരാട് ആറാം സ്ഥാനത്തേക്ക് വീണപ്പോള്‍ 33.72 റേറ്റിംഗ് പോയിന്റുമായി ജഡേജ അഞ്ചാം സ്ഥാനത്താണ്. വ്യക്തിഗത റാങ്കിംഗില്‍ സാറ്റ്‌നര്‍ ആധിപത്യം പുലര്‍ത്തുമ്പോള്‍, ടീം ഫീല്‍ഡിംഗ് റേറ്റിംഗില്‍ ദക്ഷിണാഫ്രിക്കയാണ് മുന്നില്‍. മൊത്തം 44 ക്യാച്ചുകളാണ് ദക്ഷിണാഫ്രിയുടെ അക്കൗണ്ടിലുള്ളത്. മറ്റ് ടീമുകളെ അപേക്ഷിച്ച് ഏഴെണ്ണം കൂടുതല്‍ ഫീല്‍ഡില്‍ 44 റണ്‍സ് ടീം സേവ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com