മഴ വില്ലനാകുമോ?; സെമി പ്രതീക്ഷകളുമായി ന്യൂസിലന്‍ഡ് ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ

മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമെ ന്യൂസീലന്‍ഡിന് സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താനാകൂ
ന്യൂസിലന്‍ഡ് ടീം പരിശിലനത്തിൽ/ ഫയൽ
ന്യൂസിലന്‍ഡ് ടീം പരിശിലനത്തിൽ/ ഫയൽ

ബെംഗളൂരു: ലോകകപ്പില്‍ ഇന്ന് സെമി പ്രതീക്ഷകളുമായി ന്യൂസിലന്‍ഡ് ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങും. മത്സരത്തിന് മഴ ഭീഷണിയുള്ളത് ന്യൂസിലന്‍ഡിന് വെല്ലുവിളിയാണ്. മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ പാകിസ്ഥാനാകും നേട്ടമാകുക. അവരുടെ സെമി സാധ്യതകള്‍ കൂടും. 

മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമെ ന്യൂസീലന്‍ഡിന് സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താനാകൂ. ലങ്കയ്‌ക്കെതിരെ കൂറ്റന്‍ ജയമാണ് നേടുന്നതെങ്കില്‍ ടീമിന് സെമി ഫൈനലില്‍ സ്ഥാനമുറപ്പിക്കാം. നിലവില്‍ ന്യൂസീലന്‍ഡ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ ടീമുകള്‍ക്ക് തുല്യ പോയന്റാണ്. എന്നാല്‍ നെറ്റ് റണ്‍റ്റേിന്റെ കണക്കെടുത്താല്‍ ന്യൂസിലന്‍ഡിനാണ് സെമി സാധ്യത കൂടുതല്‍. 

മഴമൂലം മത്സരം ഉപേക്ഷിച്ചാല്‍ ഇരു ടീമുകളും പോയിന്റ് പങ്കിടും. ഇതോടെ ന്യൂസിലന്‍ഡിന് ഒമ്പത് പോയിന്റേ ലഭിക്കൂ, ഇംഗ്ലണ്ടിനെതിരായ മത്സരം വിജയിച്ചാല്‍ പാകിസ്ഥാന് അനായാസം സെമിയില്‍ എത്താനും സാധിച്ചേക്കും. നെറ്റ് റണ്‍ റേറ്റില്‍ ന്യൂസിലന്‍ഡിന് പിന്നിലാണെന്നതിനാല്‍ 130 റണ്‍സ് വ്യത്യാസത്തിലെങ്കിലും ഇംഗ്ലണ്ടിനെതിരെ ജയിച്ചാലെ പാകിസ്ഥാന് സെമിയിലെത്താനാവു. 

അതേസമയം ഇന്നത്തെ മത്സരത്തില്‍ ശ്രീലങ്ക, ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇംഗ്ലണ്ടിനെതിരെ ജയം നേടുന്നത് പാകിസ്ഥാന് സെമി ഉറപ്പിക്കാന്‍ കഴിഞ്ഞേക്കും. അഫ്ഗാനിസ്ഥാന്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ സെമിയിലെത്താനുള്ള സാധ്യതകളുണ്ടെങ്കിലും നെറ്റ് റണ്‍ റേറ്റ് കുറവായതിനാല്‍ വന്‍ മാര്‍ജിന്‍ ജയം ആവശ്യമാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com