'ലങ്കയുടെ തോല്‍വിക്കു കാരണം പുറത്തുനിന്നുള്ള ഗൂഢാലോചന, രണ്ടു ദിവസത്തിനകം വെളിപ്പെടുത്തും'

സര്‍ക്കാര്‍-പ്രതിപക്ഷ സംയുക്ത പ്രമേയം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭരണസമിതിയുടെ രാജി ആവശ്യപ്പെട്ടിരുന്നു.
ആഞ്ചലോ മാത്യൂസ്/ എപി
ആഞ്ചലോ മാത്യൂസ്/ എപി

കദിന ലോകകപ്പില്‍ ശ്രീലങ്കയുടെ മോശം പ്രകടനത്തിന് കാരണം പുറത്തുനിന്നുള്ള ഗൂഢാലോചനയാണെന്ന് ചീഫ് സെലക്ടര്‍ പ്രമോദയ വിക്രമസിംഗെ. ബെംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ശ്രീലങ്ക വഴങ്ങിയത്. ലോകകപ്പില്‍ നിന്ന് പുറത്തായ ടീം വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടിലേക്ക് മടങ്ങി.

സമ്മര്‍ദ്ദമുണ്ടാക്കിയതാണ് ടീമിന്റെ പരാജയങ്ങള്‍ക്ക് കാരമെന്നും ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ രണ്ട് ദിവസം കൂടി വേണമെന്നും  1996 ലോകകപ്പ് നേടിയ ടീമിലെ അംഗമായ വിക്രമസിംഗ പറഞ്ഞു. 

''പുറത്തുനിന്നുള്ള ഗൂഢാലോചനയുടെ ഫലമാണിത്.ഇത് വളരെ സങ്കടകരമാണ്, ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു,'  വിക്രമസിംഗ  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ടൂര്‍ണമെന്റില്‍ ഒമ്പത് കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രം ജയിച്ച ശ്രീലങ്ക 1992 ന് ശേഷമുള്ള ഏറ്റവും മോശം ലോകകപ്പ് പ്രകടനമാണ് ലോകകപ്പില്‍ കാഴ്ചവെച്ചത്. മുന്‍ ചാമ്പ്യന്‍മാര്‍ക്ക് താരങ്ങളുടെ തുടര്‍ച്ചയായ പരിക്കുകളാണ് തിരിച്ചടിയായത്. ടൂര്‍ണമെന്റിനിടെ ക്യാപ്റ്റന്‍സി മാറ്റത്തിന് വരെ കാരണമായി.

ഇന്ത്യക്കെതിരെ 56 റണ്‍സെടുക്കുന്നതിനിടെ ലങ്കയുടെ എല്ലാവരും പുറത്തായിരുന്നു. ടൂര്‍ണമെന്റിലെ ലങ്കയുടെ മോശം പ്രകനമായിരുന്നു ഇത്. മത്സരത്തിന് പിന്നാലെ  കായിക മന്ത്രി ശ്രീലങ്കന്‍ ക്രിക്കറ്റ് (എസ്എല്‍സി) ഭരണസമിതിയെ പുറത്താക്കി. എന്നാല്‍ അപ്പീല്‍ കോടതി ഭരണസമിതി പുനഃസ്ഥാപിച്ചിരുന്നു. വ്യാഴാഴ്ച പാര്‍ലമെന്റില്‍ സര്‍ക്കാര്‍-പ്രതിപക്ഷ സംയുക്ത പ്രമേയം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭരണസമിതിയുടെ രാജി ആവശ്യപ്പെട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com