ഇനിയൊരു അട്ടിമറിയുണ്ടാകുമോ? ലോകകപ്പില്‍ ഇന്ന് ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാന്‍ പോര്

ഇന്ത്യ കഴിഞ്ഞാല്‍ ഈ ലോകകപ്പ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക
അഫ്ഗാനിസ്ഥാന്‍ /പിടിഐ
അഫ്ഗാനിസ്ഥാന്‍ /പിടിഐ

ലോകകപ്പില്‍ ഇന്ന് അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ നേരിടും. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാലും അഫ്ഗാന് മുന്നില്‍ സെമി സാധ്യത അകലെയാണ്. 

കഴിഞ്ഞ മത്സരത്തില്‍ ഓസ്‌ട്രേലിയയെ വിറപ്പിച്ച അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ്
പ്രതീക്ഷ. ഗ്ലെന്‍ മാക്സ്വെല്ലിന്റെ ഇന്നിങ്‌സ് കരുത്തിന്റെ ബലത്തിലാണ് ഓസീസ് ജയിച്ച് കയറിയത്.  അതുകൊണ്ടുതന്നെ ദക്ഷിണാഫ്രക്കക്ക് മുന്നിലും വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ന് ടീം അഫ്ഗാന്‍ ലക്ഷ്യംവെക്കുന്നില്ല.

ഇന്ത്യ കഴിഞ്ഞാല്‍ ഈ ലോകകപ്പ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക.  താരതമ്യേന മിച്ച ബാറ്റിങ് നിരയുള്ള ടീം അഫ്ഗാനെതിരെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയേക്കും.  ടൂര്‍ണമെന്റില്‍  നെതര്‍ലന്‍ഡ്‌സിനോടും ഇന്ത്യയോടുമാണ് ദക്ഷിണാഫ്രിക്ക തോല്‍വി വഴങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ അഫഗാനെതിരെ പരാജയം വഴങ്ങാതെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ടീമിന്റെ ആത്മവിശ്വാസം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. 

അഫ്ഗാന്‍ ബൗളര്‍മാര്‍ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങ് നിരയുടെ പ്രകടനമാകും മത്സര ഫലത്തില്‍ നിര്‍ണായകമാകുക. ഈ ലോകകപ്പില്‍ ഒരിക്കല്‍ പോലും 300 റണ്‍സ് വഴങ്ങാത്ത ടീമുകള്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും മാത്രമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു ഏകദിനവും രണ്ട് ടി20യും മാത്രമേ അഫ്ഗാനിസ്ഥാന്‍ കളിച്ചിട്ടുള്ളൂ. ഇതില്‍ രണ്ടിലും അഫ്ഗാനൊപ്പമായിരുന്നു വിജയം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com