ആ സുവര്‍ണ ദിനങ്ങള്‍ ഇനിയുണ്ടാകുമോയെന്ന് സംശയിച്ചു, വിരാട് കോഹ്‌ലി ക്രിക്കറ്റിന്റെ അഭിമാനമെന്ന് വിവിയന്‍ റിച്ചാര്‍ഡ്‌സ്

ഞാന്‍ വിരാടിന്റെ വലിയ ആരാധകനാണ്
വിരാട് കോഹ്‌ലി / ട്വിറ്റർ
വിരാട് കോഹ്‌ലി / ട്വിറ്റർ



വിരാട് കോഹ്‌ലി ക്രിക്കറ്റിന്റെ അഭിമാനമാണെന്ന് വെസ്റ്റിന്‍ഡിസ് ബാറ്റിങ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്. മൈതാനത്ത് ബുദ്ധിമുട്ടേറിയ സഹാചര്യങ്ങളെ അതീജിവിക്കാനുള്ള കോഹ്‌ലിയുടെ മനോവീര്യത്തെയും ഇതിഹാസ താരം പുകഴ്ത്തി. ഏകദിനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 സെഞ്ച്വറികളെന്ന നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് കോഹ്‌ലി. ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 543 റണ്‍സുമായി റണ്‍വേട്ടകാരുടെ പട്ടികയില്‍ കോഹ്‌ലി രണ്ടാം സ്ഥാനത്താണ്. 

കോഹ്‌ലിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മനോധൈര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഈ മനോധൈര്യമാണ് താരത്തെ മികച്ച പ്രകടനങ്ങള്‍ക്ക് സഹായിക്കുന്നതും വിവിയന്‍ റിച്ചാര്‍ഡ്‌സ് പറഞ്ഞു.

'ഞാന്‍ വിരാടിന്റെ വലിയ ആരാധകനാണ്, മഹാനായ സച്ചിനെപ്പോലുള്ളവര്‍ക്കൊപ്പം എക്കാലത്തെയും മികച്ച താരമായി എന്തുകൊണ്ടാണ് നില്‍ക്കുന്നതെന്ന് താരം തെളിയിക്കുന്നു. 1,021 ദിവസങ്ങളില്‍ അദ്ദേഹം സെഞ്ച്വറി നേടാതെ പോയപ്പോള്‍ കോഹ്ലിയുടെ സുവര്‍ണ ദിനങ്ങള്‍ ഇനിയുണ്ടാകുമോയെന്ന് വിമര്‍ശകര്‍ സംശയിക്കാന്‍ തുടങ്ങി. എന്നാല്‍ ഈ ലോകകപ്പില്‍ അദ്ദേഹം കാണിച്ച വിസ്മയകരമായ ഫോം, എംഎസ് ധോനിയുടെ കീഴില്‍ 2011ലെ വിജയത്തിന് ശേഷം ഇന്ത്യക്ക് അഭിമാനകരമായ ട്രോഫി ഉയര്‍ത്താനുളള എല്ലാ സാധ്യതകളും കാണുന്നു''  വിവിയന്‍ റിച്ചാര്‍ഡ്സ് പറഞ്ഞു. 

പാകിസ്ഥാന് ഇപ്പോഴും സെമി ഫൈനല്‍ സാധ്യതകളുണ്ട്. പക്ഷേ അവരുടെ കഴിവുകള്‍ ഉപയോഗിച്ച് അവര്‍ ഇതിനകം തന്നെ അവരുടെ സ്ഥാനം ഉറപ്പിച്ചില്ലെന്നത് ചിന്തിക്കാന്‍ കഴിയുന്നില്ല. പാക് ടീമില്‍ എത്രത്തോളം കഴിവുള്ളവരുണ്ടെന്ന് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ പരിശീലകന്റെ റോളിലൂടെ അടുത്ത് കണ്ടു. ലോകകപ്പിലെ പോയിന്റ് പട്ടികയിലെ അവരുടെ സ്ഥാനമല്ല, അതിലേറെ കഴിവുള്ള ഒരു ടീമാണ് അവരെന്നും വിവിയന്‍ റിച്ചാര്‍ഡ്‌സ് പറഞ്ഞു. 

എന്റെ അഭിപ്രായത്തില്‍ ഈ ലോകകപ്പിന്റെ ഹൈലൈറ്റുകളിലൊന്ന് അഫ്ഗാനിസ്ഥാനെ നിരീക്ഷിക്കുന്നതാണ്. ഓസ്ട്രേലിയന്‍ നിരയില്‍ ഗ്ലെന്‍ മാക്സ്വെല്‍ കളിച്ചതാണ് അഫ്ഗാനിസ്ഥാന്റെ വിജയത്തിന് തിരിച്ചടിയായത്- വിവിയന്‍ റിച്ചാര്‍ഡ് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com