കോഹ്‌ലിയെ പോലെ പാക് ബാറ്റര്‍മാരും സ്വര്‍ത്ഥത കാണിച്ചിരുന്നെങ്കില്‍'; മുഹമ്മദ് ഹഫീസിനെ ട്രോളി മൈക്കല്‍ വോണ്‍

ലോകകപ്പില്‍ പാക് ടീമിന്റെ മോശം പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ താരങ്ങളും രംഗത്തുവന്നിരുന്നു
മൈക്കല്‍ വോണ്‍ / എക്‌സ്
മൈക്കല്‍ വോണ്‍ / എക്‌സ്

ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണും പാകിസ്ഥാന്റെ മുന്‍ താരം മുഹമ്മദ് ഹഫീസും തമ്മിലുള്ള സോഷ്യല്‍മീഡിയ പോര് അവസാനിക്കുന്നില്ല. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ തോല്‍വി വഴങ്ങിയതോടെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് അഞ്ച് പരാജയങ്ങളോടെയാണ് പാക് ടീം സെമി കാണാതെ പുറത്തായത്. 

ഇംഗ്ലണ്ടിനെതിരെ തോറ്റതോടെ പാകിസ്ഥാന്‍ ടീമിനെ ട്രോളി മുഹമ്മദ് ഹഫീസിന് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് മൈക്കല്‍ വോണ്‍. കോഹ്‌ലിയെ പോലെ പാക് ബാറ്റര്‍മാരും കുറച്ച് കൂടി സ്വര്‍ത്ഥത കാണിച്ചിരുന്നെങ്കില്‍ പാകിസ്ഥാന്‍ ജയിച്ചേനെ എന്നായിരുന്നു മുഹമ്മദ് ഹഫീസിനെ ടാഗ് ചെയ്ത് മൈക്കല്‍ വോണിന്റെ മറുപടി. 

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടി സച്ചിന്റെ 49 ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡിനൊപ്പമെത്തിയ വിരാട് കോഹ്‌ലിയുടെ പ്രകടനം സ്വാര്‍ത്ഥത നിറഞ്ഞതായിരുന്നുവെന്ന് ഹഫീസ് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

49ാം സെഞ്ചുറി തികക്കാനായി ഇന്ത്യന്‍ ഇന്നിംഗ്‌സിനൊടുവില്‍ കോഹ് ലി ബാറ്റിംഗ് വേഗം കുറച്ചുവെന്നും റെക്കോര്‍ഡിലായിരുന്നു കോഹ്‌ലിയുടെ കണ്ണെന്നും ഹഫീസ് പറഞ്ഞിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമിന്റെ താല്‍പര്യത്തിന് മുന്‍തൂക്കം നല്‍കുമ്പോള്‍ കോഹ്‌ലി വ്യക്തിഗത റെക്കോര്‍ഡുകളാണ് ലക്ഷ്യമിടുന്നതെന്നും ഹഫീസ് ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com