ഷമിയുടെ കൈയില്‍ ചുംബിച്ച് അശ്വിന്‍; അഭിനന്ദിക്കാന്‍ ചഹലും എത്തി; ഡ്രസിങ് റൂമില്‍ വൈകാരിക നിമിഷങ്ങള്‍ (വീഡിയോ)

ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ അംഗമാകാതിരുന്ന യുസ്‌വേന്ദ്ര ചഹല്‍ കളി കാണാന്‍ എത്തിയിരുന്നു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മുംബൈ: ലോകകപ്പ് ഫൈനല്‍ പ്രവേശത്തിനു പിന്നാലെ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ ഏറെ വൈകാരിക രംഗങ്ങള്‍. ന്യൂസിലന്‍ഡിനെ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലുറപ്പിച്ചത്. മത്സരത്തില്‍ വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ നേടിയ സെഞ്ച്വറിയും മുഹമ്മദ് ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. മത്സര ശേഷമുള്ള ഡ്രസിങ് റൂമിലെ വൈകാരിക നിമിഷങ്ങളുടെ വീഡിയോ ബിസിസിഐ ഔദ്യോഗിക ഇന്‍സ്റ്റ പേജില്‍ പോസ്റ്റ് ചെയ്തു. 

മത്സര ശേഷം ഡ്രസിങ് റൂമില്‍ വച്ച് അശ്വിന്‍ മുഹമ്മദ് ഷമിയുടെ കൈയില്‍ ചുംബനം നല്‍കി. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ അംഗമാകാതിരുന്ന യുസ്‌വേന്ദ്ര ചഹല്‍ കളി കാണാന്‍ എത്തിയിരുന്നു. മത്സര ശേഷം സഹ താരങ്ങളെ കാണാനും അഭിനന്ദിക്കാനും താരം ഡ്രസിങ് റൂമിലെത്തി. കോഹ്‌ലി, ഇഷാന്‍ കിഷന്‍, ബുമ്ര എന്നിവരെ ചഹല്‍ കെട്ടിപ്പിടിച്ചാണ് സന്തോഷം പങ്കിട്ടത്. 

പരിശീലകരായ രാഹുല്‍ ദ്രാവിഡ്, വിക്രം റാത്തോഡ് അടക്കമുള്ളവരും ടീമിലെ ഓരോ അംഗത്തേയും കെട്ടിപ്പിടിച്ചും പുറത്തു തട്ടിയും അഭിനന്ദിച്ചു. വിക്രം റാത്തോഡ് കോഹ്‌ലിയെ ആലിംഗനം ചെയ്യുന്നതും വീഡിയോയിലുണ്ട്. 

ഒന്നാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. മറുപടി പറഞ്ഞ കിവികള്‍ 48.5 ഓവറില്‍ 327 റണ്‍സില്‍ പുറത്തായി. ഇന്ത്യക്ക് 70 റണ്‍സ് വിജയം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com