'മറ്റാരേക്കാളും അർ​ഹൻ, മുഹമ്മദ് ഷമിയാണ് ലോകകപ്പിലെ താരം'

ആറ് കളികള്‍ മാത്രം കളിച്ച് 23 വിക്കറ്റുകള്‍ കൊയ്താണ് ഷമി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക റോള്‍ വഹിച്ചത്
പിടിഐ ചിത്രം
പിടിഐ ചിത്രം

അഹമ്മദാബാദ്: ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം മുഹമ്മദ് ഷമിക്ക് നല്‍കണമെന്നു മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസ ഓള്‍റൗണ്ടറുമായ യുവരാജ് സിങ്. ആറ് കളികള്‍ മാത്രം കളിച്ച് 23 വിക്കറ്റുകള്‍ കൊയ്താണ് ഷമി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക റോള്‍ വഹിച്ചത്. ആദ്യ നാല് മത്സരങ്ങളിലും താരത്തിനു അവസരമുണ്ടായിരുന്നില്ല. ഹര്‍ദിക് പാണ്ഡ്യ പരിക്കേറ്റു പുറത്തായപ്പോഴാണ് ഷമിക്ക് പ്ലെയിങ് ഇലവനില്‍ സ്ഥാനം കിട്ടുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 

'ഇന്ത്യയുടെ ബെഞ്ചില്‍ എല്ലാ സമയത്തും മാച്ച് വിന്നര്‍മാര്‍ ഉണ്ടാകാറുണ്ട്. ഹര്‍ദികിനു പരിക്കേറ്റത് അനുഗ്രഹമായെന്നു ഞാന്‍ വിചാരിക്കുന്നില്ല. ഷമിക്ക് അവസരം കിട്ടുമോ എന്നു പലരും കാത്തിരിക്കുന്നുണ്ടായിരുന്നു. കാത്തിരിപ്പിനൊടുവില്‍ അദ്ദേഹം വന്നത് തീപ്പൊരി പടര്‍ത്തിയാണ്. തീര്‍ച്ചയായും ഈ ടൂര്‍ണമെന്റിന്റെ താരമായി ആരെ തിരഞ്ഞെടുക്കണമെന്നു പറഞ്ഞാല്‍ അതു ഷമിയാണെന്നു ഞാന്‍ കരുതുന്നു.' 

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവരുടെ കഠിന ശ്രമങ്ങളും യുവരാജ് എടുത്തു പറഞ്ഞു. 

'രാഹുലിനും രോഹിതിനും ആദ്യ ലോക കിരീടം സ്വന്തമാക്കാനുള്ള അവസരമാണിത്. അവര്‍ അതര്‍ഹിക്കുന്നു. ഏഷ്യാ കപ്പിനു മുന്‍പ് എല്ലാവരും ചിന്തിച്ചിരുന്നത് ഇന്ത്യയുടെ ടീം കോമ്പിനേഷന്‍ സംബന്ധിച്ചായിരുന്നു. രാഹുല്‍, അയ്യര്‍, ബുമ്ര എന്നിവരുടെ വരവ് ടീമിന്റെ ഘടനയെ തന്നെ മാറ്റി'- യുവരാജ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com