ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ ടൈ ആയാല്‍?; പിന്നീട്...

 ഇന്ന് നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനല്‍ മത്സരം മഴമൂലം മുടങ്ങിയാല്‍ റിസര്‍വ് ദിവസമായ നാളെ ഫൈനല്‍ നടക്കും
രോഹിത് പരിശീലനത്തിൽ, എഎൻഐ
രോഹിത് പരിശീലനത്തിൽ, എഎൻഐ

അഹമ്മദാബാദ്:  ഇന്ന് നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനല്‍ മത്സരം മഴമൂലം മുടങ്ങിയാല്‍ റിസര്‍വ് ദിവസമായ നാളെ ഫൈനല്‍ നടക്കും. നാളെയും മഴ കളി തടസ്സപ്പെടുത്തിയാല്‍ ഇരുടീമുകളെയും സംയുക്ത ജേതാക്കളായ പ്രഖ്യാപിക്കും

ഇരുടീമുകളും ഒരേ സ്‌കോര്‍ നേടി മത്സരം ടൈ ആയാല്‍ കളി സൂപ്പര്‍ ഓവറിലേക്ക് നീളും. സൂപ്പര്‍ ഓവറിലൂടെയായിരിക്കും പിന്നീട് വിജയിയെ തീരുമാനിക്കുക. സൂപ്പര്‍ ഓവര്‍ ടൈ ആയാല്‍ ഫലം ഉണ്ടാകുന്നത് വരെ സൂപ്പര്‍ ഓവര്‍ നടത്തും. 

മത്സരം തുടങ്ങിയ ശേഷം മഴ പെയ്താല്‍ ഡക്ക് വര്‍ത്ത് ലൂയീസ് മഴനിയമം പ്രകാരം വിജയികളെ തീരുമാനിക്കാം. എന്നാല്‍ ഇരുടീമും 20 ഓവറെങ്കിലും ബാറ്റ് ചെയ്തിരിക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com