ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന; ലോകചാമ്പ്യന്മാരുടെ വിജയം എതിരില്ലാത്ത ഒരു ഗോളിന്

പ്രതിരോധ നിര താരം നിക്കോളാസ് ഓട്ടാമെന്‍ഡിയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്
അർജന്റീന താരങ്ങൾ/ എക്സ്
അർജന്റീന താരങ്ങൾ/ എക്സ്

റിയോ ഡി ജനീറോ: ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലോകചാമ്പ്യന്മാര്‍ പരാജയപ്പെടുത്തിയത്. പ്രതിരോധ നിര താരം നിക്കോളാസ് ഓട്ടാമെന്‍ഡിയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. 

മത്സരത്തിന്റെ 63-ാം മിനുട്ടില്‍ സെല്‍സോ എടുത്ത കോര്‍ണര്‍ കിക്ക് ബ്രസീല്‍ വലയിലെത്തിച്ചാണ് ഓട്ടോമെന്‍ഡി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. മെസി 78 മിനുട്ട് കളിക്കാനുണ്ടായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത രണ്ടു ഗോളിന് ഉറുഗ്വേയോട് പരാജയപ്പെട്ടിരുന്നു.

81-ാം മിനുട്ടിൽ ജോലിം​ഗ്ടൺ ചുവപ്പു കാർഡ് കണ്ടു പുറത്തായതോടെ ബ്രസീൽ പത്തുപേരായി ചുരുങ്ങിയിരുന്നു. ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ലോകകപ്പ് യോ​ഗ്യതാ ചരിത്രത്തിൽ സ്വന്തം മണ്ണിൽ നേരിടുന്ന ആദ്യ തോൽവി കൂടിയാണ്. ആറു മത്സരങ്ങളിൽ‌ നിന്നും ഏഴു പോയിന്റുമായി ആറാം സ്ഥാനത്താണ് ബ്രസീൽ. 

വിജയത്തോടെ ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങളിൽ അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്.  മത്സരം ആരംഭിക്കുന്നതിന് മുമ്പ് അര്‍ജന്റീന ആരാധകരും ബ്രസീല്‍ ആരാധകരും ഗാലറിയില്‍ ഏറ്റുമുട്ടിയതും പൊലീസ് ലാത്തി വീശിയതും തുടക്കത്തില്‍ കളിയെ ബാധിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com