
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ആരാധകര്‍ക്കിടയില്‍ ധോനി ഇപ്പോഴും സജീവമാണ്. ധോനിയുടെ പുത്തന്‍ സ്‌റ്റെലുകള്‍ പകര്‍ത്തുന്നവരും വീഡിയോ ഷെയര്‍ ചെയ്യുന്നവരും ധാരാളമുണ്ട്. ക്രിക്കറ്റില്‍ നിന്നുള്ള ബ്രേക്ക് പലപ്പോഴും താരം ആസ്വദിക്കുകയാണ്. തന്റെ മുന്‍ ടീമംഗങ്ങള്‍ക്ക് അത്താഴം കഴിക്കുന്നതും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും രാജ്യത്ത് വിവിധ ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വരെയാണ് താരത്തിന്റെ വിനോദങ്ങള്‍.
തന്റെ യാത്രകളില്‍ രാജ്യമെമ്പാടുമുള്ള ആരാധകരില്‍ നിന്ന് തനിക്ക് ലഭിക്കുന്ന സ്‌നേഹം ഒരു അംഗീകാരമായാണ് താരം കരുതുന്നത്. അടുത്തിടെ മോട്ടോര്‍ ബൈക്ക് പ്രേമിയായ തന്റെ ആരാധകന്റെ ഓട്ടോഗ്രാഫ് അഭ്യര്‍ത്ഥനയും ധോനി നിരസിച്ചില്ല. തന്റെ മോട്ടോര്‍ ബൈക്കില്‍ ഓട്ടോഗ്രാഫ് നല്‍കണമെന്നായിരുന്നു ആരാധകന്റെ ആവശ്യം. തുടര്‍ന്ന് ബൈക്കിന്റെ ഹെഡ്‌ലൈറ്റിനോട് ചേര്‍ന്നുള്ള ഭാഗത്തെ പൊടി സ്വന്തം ടിഷര്‍ട്ടുകൊണ്ട് തന്നെ തുടച്ച് ഓട്ടോഗ്രാഫ് നല്‍കി താരം. ആരാധകന്‍ ധോനിക്കൊപ്പം നില്‍ക്കുന്ന ചിത്രവും വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
സൂപ്പര്‍ ബൈക്കുകളുടേയും വിന്റേജ് കാറുകളുടേയും മികച്ച ശേഖരമുള്ള എംഎസ് ധോനി, ഫോട്ടോകള്‍ക്ക് പോസ് ചെയ്യുന്നതിന് മുമ്പ് സൂപ്പര്‍ബൈക്കില്‍ കയറി സ്റ്റാര്‍ട്ട് ചെയ്യുന്നതും വീഡിയോയില്‍ കാണാം. ധോനിയുടെയും ആരാധകരുടെയും വീഡിയോ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരും എക്‌സില്‍ പങ്കുവെച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക