'തെറ്റിപ്പോയാലും കൂടെ നില്‍ക്കും, ടി20 ബാറ്റിങും ക്യാപ്റ്റന്‍സിയും ഒരുപോലെ'- സൂര്യയെ പുകഴ്ത്തി പ്രസിദ്ധ്

സൂര്യകുമാര്‍ നായകനായുള്ള പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തുടരെ രണ്ട് വിജയങ്ങള്‍ നേടി അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിനു മുന്നില്‍ നില്‍ക്കുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

തിരുവനന്തപുരം: ക്യാപ്റ്റനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവ് സഹ താരങ്ങളെ നന്നായി പിന്തുണയ്ക്കുന്നുവെന്നു വ്യക്തമാക്കി ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ. കാര്യവട്ടത്തെ രണ്ടാം പോരിനു ശേഷമായിരുന്നു പ്രസിദ്ധ് ഇക്കാര്യം വ്യക്തമാക്കിയത്. സൂര്യകുമാര്‍ നായകനായുള്ള പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തുടരെ രണ്ട് വിജയങ്ങള്‍ നേടി അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിനു മുന്നില്‍ നില്‍ക്കുന്നു.

'സൂര്യ ടി20 ഫോര്‍മാറ്റില്‍ എങ്ങനെയാണോ ബാറ്റ് ചെയ്യുന്നത് സമാനമാണ് അദ്ദേഹത്തിന്റെ നായകത്വവും. ഒരു സങ്കീര്‍ണതയുമില്ല. അദ്ദേഹം സഹ താരങ്ങളെ നന്നായി വിശ്വാസത്തിലെടുക്കുന്നു. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ പോലും അദ്ദേഹം സഹ താരങ്ങളെ പിന്തുണയ്ക്കുന്നു.' 

'രോഹിത് ശര്‍മ എങ്ങനെയാണോ സഹ താരങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നത്. അദ്ദേഹത്തിന്റെ മുംബൈ ഇന്ത്യന്‍സ് സഹ താരം സൂര്യകുമാറും അങ്ങനെ തന്നെയാണ്.'

'ക്രിക്കറ്റില്‍ കളത്തിലെ സ്വതന്ത്ര്യം പരമ പ്രധാനമാണ്. ടീമംഗങ്ങളുടെ പരസ്പരം വിശ്വാസവും അതില്‍ സുപ്രധാനമാണ്. എങ്കില്‍ മാത്രമേ നിങ്ങള്‍ ആ കളിയില്‍ വരുത്താന്‍ ശ്രമിക്കുന്ന മാറ്റം ഫലവത്താകു'- പ്രസിദ്ധ് വ്യക്തമാക്കി. 

വിശാഖപട്ടണത്തെ ആദ്യ ജയത്തിനു പിന്നാലെ കാര്യവട്ടത്തെ രണ്ടാം പോരിലും ഇന്ത്യ വിജയം സ്വന്തമാക്കി. ആദ്യ പോരാട്ടം ചെയ്‌സ് ചെയ്ത് 200മുകളില്‍ സ്‌കോര്‍ നേടി വിജയിച്ചപ്പോള്‍ രണ്ടാം പോരിലും ഇന്ത്യ 200നു മുകളില്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഓസ്‌ട്രേലിയയെ 200 താഴെ പ്രതിരോധിച്ചു നിര്‍ത്തി വിജയം സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. അടുത്ത പോരാട്ടം നാളെ ഗുവാഹത്തിയില്‍ അരങ്ങേറും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com