'മനോഭാവം മാറണം, വെല്ലുവിളികളെ ധൈര്യത്തോടെ നേരിടു'- ഓസീസിനെ വിമര്‍ശിച്ച് ഫിഞ്ച്

ഇന്ത്യക്കെതിരെ ആറ് വിക്കറ്റ് തോല്‍വിയാണ് ഓസീസ് നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ 199 റണ്‍സില്‍ പുറത്തായി. മികച്ച രീതിയില്‍ ബൗള്‍ ചെയ്തു തുടക്കത്തില്‍ ഇന്ത്യയെ വിറപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ചെന്നൈ: ആദ്യ മത്സരത്തില്‍ ഇന്ത്യയോടു തോറ്റതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. സ്പിന്നിനെതിരെ ഓസീസ് ബാറ്റര്‍മാര്‍ നടത്തിയ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്നു ഫിഞ്ച് തുറന്നടിച്ചു. 

ഇന്ത്യക്കെതിരെ ആറ് വിക്കറ്റ് തോല്‍വിയാണ് ഓസീസ് നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ 199 റണ്‍സില്‍ പുറത്തായി. മികച്ച രീതിയില്‍ ബൗള്‍ ചെയ്തു തുടക്കത്തില്‍ ഇന്ത്യയെ വിറപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. എന്നാല്‍ വിരാട് കോഹ്‌ലി- കെഎല്‍ രാഹുല്‍ സഖ്യം ഓസ്‌ട്രേലിയന്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. പിന്നാലെയാണ് മനോഭാവം മാറണമെന്ന അഭിപ്രായവുമായി ഫിഞ്ച് രംഗത്തെത്തിയത്. 

'കൃത്യതയും വൈദഗ്ധ്യവും ഉയര്‍ന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുന്ന സ്പിന്‍ ബൗളര്‍മാരാണ് അശ്വിന്‍, ജഡേജ, കുല്‍ദീപ് എന്നിവര്‍. സ്പിന്നിനെ കൈയയച്ചു സഹായിക്കുന്ന പിച്ചില്‍ അവരെ മികവോടെ പന്തെറിയാന്‍ അനുവദിക്കാതിരിക്കാനായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്. ജഡേജ പല തവണ ഓസ്‌ട്രേലിയക്കെതിരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ ബൗളര്‍ കൂടിയാണ്.' 

'ഇന്ത്യയുടെ ബൗളിങ് മികവിനൊപ്പം ഓസ്‌ട്രേലിയ ബാറ്റ് ചെയ്ത രീതിയും പറയേണ്ടതുണ്ട്. ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ അക്രമ വാസന പ്രകടിപ്പിച്ചില്ല. ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനും ഓസീസ് ബാറ്റിങ് നിരയ്ക്ക് സാധിക്കാതെ പോയി. അവര്‍ക്ക് തീര്‍ച്ചയായും അക്കാര്യത്തില്‍ നിരാശയുണ്ടാകും.' 

'ടീമിന്റെ മനോഭാവം മാറേണ്ടതുണ്ട്. ടീം വെല്ലുവിളികളെ നേരിടാനുള്ള കരുത്തു ആര്‍ജിക്കേണ്ടതും അനിവാര്യമാണ്'- ഫിഞ്ച് വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com