മിന്നുന്ന ഫോം; ലോകകപ്പില്‍ മൂന്നാമത്തെ സെഞ്ച്വറിയുമായി ക്വന്റന്‍ ഡി കോക്ക് 

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡി കോക്കിന് മൂന്നാമത്തെ സെഞ്ച്വറി
ക്വിന്റന്‍ ഡി കോക്ക്: പിടിഐ/ ഫയൽ
ക്വിന്റന്‍ ഡി കോക്ക്: പിടിഐ/ ഫയൽ

മുംബൈ: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡി കോക്കിന് മൂന്നാമത്തെ സെഞ്ച്വറി. ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ഡി കോക്ക് ഈ ലോകകപ്പിലെ മൂന്നാമത്തെ സെഞ്ച്വറി നേടിയത്.

ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ അഞ്ചാമത്തെ മത്സരമാണിത്. അഞ്ചുമത്സരങ്ങളില്‍ മൂന്ന് സെഞ്ച്വറി അടിച്ച് മിന്നുന്ന ഫോമിലാണ് താരം. ആറു ഫോറുകളുടെയും നാലു സിക്‌സുകളുടെയും അകമ്പടിയോടെയാണ് ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയത്. 

ലോകകപ്പില്‍ ആദ്യത്തെ രണ്ടു മത്സരങ്ങളില്‍ സെഞ്ച്വറി നേടിയാണ് ക്വിന്റന്‍ ഡി കോക്ക് വരവ് അറിയിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെയും ശ്രീലങ്കയ്‌ക്കെതിരെയുമുള്ള മത്സരങ്ങളിലാണ് ഇതിന് മുന്‍പ് സെഞ്ച്വറി അടിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ 90 പന്തിലാണ് ശതകം പൂര്‍ത്തിയാക്കിയത്. 

കരിയറിലെ അവസാന ഏകദിന ലോകകപ്പ് അവിസ്മരണീയമാക്കുമെന്ന് പറഞ്ഞാണ് ഡി കോക്ക് ലോകകപ്പിന് എത്തിയത്. എന്നാല്‍ ആരാധകര്‍ പോലും പ്രതീക്ഷിക്കുന്നതിന് അപ്പുറത്തായിരുന്നു ഡി കോക്കിന്റെ പ്രകടനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com