സെഞ്ച്വറികളുമായി മെഹിദിയും ഷാന്റോയും നയിച്ചു; അഫ്ഗാനെ തകര്‍ത്ത് സൂപ്പര്‍ ഫോര്‍ പ്രതീക്ഷ കാത്ത് ബംഗ്ലാദേശ്

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇരുവരുടേയും കരുത്തി നിശ്ചത ഓവറില്‍ അടിച്ചെടുത്തത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ്. അഫ്ഗാന്റെ പോരാട്ടം 44.3 ഓവറില്‍ 245 റണ്‍സില്‍ അവസാനിച്ചു
നജ്മുല്‍ ഷാന്റോ, മെഹിദി ഹസന്‍/ ട്വിറ്റർ
നജ്മുല്‍ ഷാന്റോ, മെഹിദി ഹസന്‍/ ട്വിറ്റർ

കൊളംബോ: ജയം അനിവാര്യമായ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സൂപ്പര്‍ ഫോര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി ബംഗ്ലാദേശ്. ഏഷ്യാ കപ്പില്‍ 89 റണ്‍സ് വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ശ്രീലങ്കക്കെതിരായ അടുത്ത മത്സരവും അഫ്ഗാനിസ്ഥാന്‍ തോറ്റാല്‍ ബംഗ്ലാദേശിനു സൂപ്പര്‍ ഫോര്‍ ഉറപ്പിക്കാം. 

ഓള്‍ റൗണ്ടറും ഓപ്പണറുമായ മെഹിദി ഹസന്‍, മധ്യനിര ബാറ്റര്‍ നജ്മുല്‍ ഷാന്റോ എന്നിവരുടെ കിടയറ്റ സെഞ്ച്വറികളാണ് ബംഗ്ലാദേശ് വിജയം അനായാസമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇരുവരുടേയും കരുത്തി നിശ്ചത ഓവറില്‍ അടിച്ചെടുത്തത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ്. അഫ്ഗാന്റെ പോരാട്ടം 44.3 ഓവറില്‍ 245 റണ്‍സില്‍ അവസാനിച്ചു. 

ടോസ് നടി ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് അവര്‍ സ്വന്തമാക്കിയത്. ഒന്നാം വിക്കറ്റ് 60 റണ്‍സിലും രണ്ടാം വിക്കറ്റ് 63 റണ്‍സിലും അവര്‍ക്ക് നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ മെഹിദിക്ക് കൂട്ടായി നജ്മുല്‍ എത്തിയതോടെ അവര്‍ ടോപ് ഗിയറിലേക്ക് മാറി. 

ഇരുവരും പോരാട്ടം അഫ്ഗാന്‍ ക്യാമ്പിലേക്ക് നയിച്ചു. മെഹിദി 119 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 112 റണ്‍സെടുത്തു. താരം റിട്ടയേര്‍ഡ് ഹര്‍ട് ആയി. നജ്മുല്‍ 105 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം 104 റണ്‍സെടുത്തു. ഇരു താരങ്ങളുടേയും രണ്ടാം ഏകദിന സെഞ്ച്വറിയാണിത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 194 റണ്‍സിന്‍ കൂട്ടുകെട്ടുയര്‍ത്തി. 

പിന്നീട് ക്രീസിലെത്തിയ മുഷ്ഫിഖര്‍ റഹീം 15 പന്തില്‍ ഒരോ സിക്‌സും ഫോറും സഹിതം 25 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍ 18 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 32 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

അഫ്ഗാന്‍ നിരയില്‍ 75 റണ്‍സെടുത്ത ഇബ്രാഹിം സാദ്രാന്‍, 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹഷ്മതുല്ല ഷാഹിദി എന്നിവരാണ് പിടിച്ചു നിന്നത്. റഹ്മത് ഷാ 33 റണ്‍സും റാഷിദ് ഖാന്‍ 24 റണ്‍സെടുത്തു. മറ്റൊരാളും കാര്യമായി തിളങ്ങിയില്ല. 

ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമദ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഷരിഫുള്‍ ഇസ്ലാം മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഹസന്‍ മഹ്മുദ്, മെഹിദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com