ഇന്ത്യയുടെ 'മിന്നല്‍' തുടക്കം, പിന്നാലെ 'മഴ'- അര്‍ധ സെഞ്ച്വറിയടിച്ച് രോഹിതും ഗില്ലും മടങ്ങി 

ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ കെഎല്‍ രാഹുല്‍ രണ്ട് ഫോറുകള്‍ സഹിതം 17 റണ്‍സെന്ന നിലയില്‍ ക്രീസില്‍
രോഹിതും ​ഗില്ലും ബാറ്റിങിനിടെ/ പിടിഐ
രോഹിതും ​ഗില്ലും ബാറ്റിങിനിടെ/ പിടിഐ

കൊളംബോ: ഇന്ത്യ- പാകിസ്ഥാന്‍ ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടം മഴയെ തുടര്‍ന്നു നിര്‍ത്തി. ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മഴയെത്തുമ്പോള്‍ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയില്‍. 

ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ കെഎല്‍ രാഹുല്‍ രണ്ട് ഫോറുകള്‍ സഹിതം 17 റണ്‍സെന്ന നിലയില്‍ ക്രീസില്‍. വിരാട് കോഹ്‌ലി എട്ട് റണ്‍സുമായും ക്രീസില്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗിലും ചേര്‍ന്ന ഓപ്പണിങ് സഖ്യം ഇന്ത്യക്ക് മിന്നല്‍ തുടക്കം സമ്മാനിച്ചു. ഇരുവരും അര്‍ധ സെഞ്ച്വറി കുറിച്ചാണ് മടങ്ങിയത്. രോഹിത് ശര്‍മയാണ് ആദ്യം കീഴടങ്ങിയത്. നായകന്‍ 49 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം താരം 56 റണ്‍സെടുത്തു. 

രണ്ട് റണ്‍സ് പിന്നിട്ടപ്പോള്‍ ഗില്ലും മടങ്ങി. താരം 52 പന്തില്‍ 58 റണ്‍സുമായി പുറത്തായി. പത്ത് ഫോറുകള്‍ തൂക്കി. 

പാക് പേസ് ത്രയമായ ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ സഖ്യത്തെ കരുതലോടെയാണ് ഇരുവരും നേരിട്ടത്. രോഹിത് തുടക്കത്തില്‍ പ്രതിരോധം തീര്‍ത്ത് പിന്നീട് മികവിലേക്ക് ഗിയര്‍ മാറ്റി. ഗില്‍ തുടക്കം മുതല്‍ കടന്നാക്രമിച്ചു. 

ഷദബ് ഖാനാണ് ഓപ്പണിങ് കൂട്ടുകെട്ടു പൊളിച്ചത്. പിന്നാലെ ഷഹീന്‍ ഷാ അഫ്രീദി ശുഭ്മാന്‍ ഗിലിനേയും മടക്കി. 

ഇന്ത്യ ശ്രേയസ് അയ്യരേയും മുഹമ്മദ് ഷമിയേയും ഒഴിവാക്കി. കെഎല്‍ രാഹുല്‍ തിരിച്ചെത്തി. ഇഷാന്‍ കിഷന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍, ബാറ്റര്‍ സ്ഥാനം നിലനിര്‍ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com