പാകിസ്ഥാനെ 228 റണ്‍സിന് തകര്‍ത്ത് ഇന്ത്യ; കുല്‍ദീപിന് അഞ്ചു വിക്കറ്റ്

50 പന്തില്‍ 27 റണ്‍സെടുത്ത ഓപ്പണര്‍ ഫഖര്‍ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍
ഇന്ത്യൻ ടീമിന്റെ ആഹ്ലാദം/ പിടിഐ
ഇന്ത്യൻ ടീമിന്റെ ആഹ്ലാദം/ പിടിഐ

കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 228 റണ്‍സിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്. ഇന്ത്യ മുന്നോട്ടുവെച്ച 357 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 32 ഓവറില്‍ 128 റണ്‍സിന് ഓള്‍ഔട്ടായി. 

എട്ട് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. 50 പന്തില്‍ 27 റണ്‍സെടുത്ത ഓപ്പണര്‍ ഫഖര്‍ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍.

23 റണ്‍സ് വീതമെടുത്ത ആഗ സല്‍മാന്‍, ഇഫ്തിഖര്‍ അഹമ്മദ്, 10 റണ്‍സെടുത്ത ബാബര്‍ അസം എന്നിവരാണ് പാക് നിരയില്‍ രണ്ടക്കം കണ്ട ബാറ്റര്‍മാര്‍. ഇന്ത്യക്കു വേണ്ടി ബുമ്ര, ഹര്‍ദിക് പാണ്ഡ്യ, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ കെ എല്‍ രാഹുലിന്റെയും വിരാട് കോഹ് ലിയുടേയും തകര്‍പ്പന്‍ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. കോഹ് ലി 122 റണ്‍സും, രാഹുല്‍ 11 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ഏകദിന ക്രിക്കറ്റില്‍ 13,000 റണ്‍സെന്ന നേട്ടവും കോഹ് ലി സ്വന്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com