തിലക് വര്‍മയ്ക്ക് ഏകദിന അരങ്ങേറ്റം; അഞ്ച് മാറ്റങ്ങളോടെ ഇന്ത്യ; ആദ്യം ബൗള്‍ ചെയ്യും

സൂര്യകുമാര്‍ യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി എന്നിവരും ഇന്ന് കളിക്കും. പരിക്ക് പൂര്‍ണമായി ഭേദമാകാത്തതിനാല്‍ ശ്രേയസ് അയ്യര്‍ ഇന്നു കളിക്കുന്നില്ല
ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിലകിന് ഇന്ത്യന്‍ ക്യാപ് കൈമാറുന്നു/ ട്വിറ്റർ
ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിലകിന് ഇന്ത്യന്‍ ക്യാപ് കൈമാറുന്നു/ ട്വിറ്റർ

കൊളംബോ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏഷ്യാ കപ്പ് പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍ ആരംഭിക്കും. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. 

ഫൈനല്‍ ഉറപ്പിച്ചതിനാല്‍ ഇന്ത്യ ബെഞ്ച് കരുത്ത് പരിശോധിക്കാനാണ് ഒരുങ്ങുന്നത്. അഞ്ച് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. 

തിലക് വര്‍മ ഇന്ന് ഏകദിനത്തില്‍ ഇന്ത്യക്കായി അരങ്ങേറും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിലകിന് ഇന്ത്യന്‍ ക്യാപ് കൈമാറി. 

സൂര്യകുമാര്‍ യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി എന്നിവരും ഇന്ന് കളിക്കും. പരിക്ക് പൂര്‍ണമായി ഭേദമാകാത്തതിനാല്‍ ശ്രേയസ് അയ്യര്‍ ഇന്നു കളിക്കുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com