കൊളംബോ: മുഹമ്മദ് സിറാജിന്റെ മാരക പേസില്‍ ആടിയുലഞ്ഞ് ലങ്കന്‍ ബാറ്റിങ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെന്ന അതി ദയനീയ സ്ഥിതിയില്‍.
സിറാജ് നാലോവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങി സിറാജ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ഒരു വിക്കറ്റ് ബുമ്ര നേടി.
മൂന്ന് താരങ്ങള്‍ പൂജ്യത്തില്‍ മടങ്ങി. ആറ് റണ്‍സുമായി കുശാല്‍ മെന്‍ഡിസും നാല് റണ്‍സുമായി ദുനിത് വെള്ളാലഗയുമാണ് ക്രീസില്‍.
ഒരു റണ്‍ ചേര്‍ത്തപ്പോഴേക്കും അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ട്, മൂന്ന്, നാല് വിക്കറ്റുകള്‍ എട്ട് റണ്‍സില്‍ വീണു. അഞ്ച്, ആറ് വിക്കറ്റുകള്‍ 12 റണ്‍സിനിടെയും കടപുഴകി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ