മുഹമ്മദ് ഷമിക്ക് ആശ്വാസം; ഗാര്‍ഹിക പീഡന കേസില്‍ ജാമ്യം

മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ 2018ല്‍ നല്‍കിയ കേസില്‍ താരത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊല്‍ക്കത്ത: മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ആശ്വാസം. താരത്തിനു കോടതി ജാമ്യം അനുവദിച്ചു. രണ്ടായിരം രൂപയുടെ ജാമ്യമാണ് താരത്തിനു അനുവദിച്ചത്. ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട താരത്തിനു വിധി ഏറെ ആശ്വാസമാകും. 

മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ 2018ല്‍ നല്‍കിയ കേസില്‍ താരത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വിഷയത്തില്‍ ഷമിയ്ക്കും ചില ബന്ധുക്കള്‍ക്കുമെതിരായാണ് പൊലീസ് കേസ് എടുത്തത്. 

കൊല്‍ക്കത്ത ആലിപുര്‍ എസിജെഎം കോടതിയാണ് താരത്തിനു ജാമ്യം അനുവദിച്ചത്. വാദം കേള്‍ക്കുന്ന ഇന്ന് താരം കോടതിയില്‍ നേരിട്ട് ഹാജരായി. 

ഗാര്‍ഹിത പീഡനം ആരോപിച്ചാണ് മുന്‍ ഭാര്യ ഷമിക്കെതിരെ പരാതി നല്‍കിയത്. ഇതാദ്യമായാണ് താരം കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com