സിക്‌സ് എന്ന കരുതിയിരുന്ന പന്ത് ക്യാച്ചാക്കി മാറ്റിയ നെസറിന്റെ പ്രകടനം
സിക്‌സ് എന്ന കരുതിയിരുന്ന പന്ത് ക്യാച്ചാക്കി മാറ്റിയ നെസറിന്റെ പ്രകടനം

എന്താണ് സംഭവിച്ചത്?, നെസറിന്റെ അസാമാന്യ ചാട്ടവും ഓട്ടവും; ഔട്ടാണോ അല്ലയോ?, വിവാദ ക്യാച്ച്- വീഡിയോ 

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗ് മത്സരത്തിലെ ക്യാച്ച് വിവാദമാകുന്നു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗ് മത്സരത്തിലെ ക്യാച്ച് വിവാദമാകുന്നു. ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സും ബ്രിസ് ബെയ്ന്‍ ഹീറ്റും തമ്മിലുള്ള മത്സരത്തിലെ ക്യാച്ചാണ് ഒരേ സമയം വിസ്മയിപ്പിക്കുന്നതും വിവാദമാകുന്നതും.

ട്വന്റി 20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്‌ബെയ്ന്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ നേടി. 225 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സിഡ്‌നി സിക്‌സേഴ്‌സ് 19-ാമത്തെ ഓവര്‍ നേരിടുമ്പോഴാണ് വിവാദ ക്യാച്ച് അരങ്ങേറിയത്.

സ്റ്റെക്കെറ്റിയുടെ പന്ത് ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച ജോര്‍ദാന്‍ സില്‍ക്കിന്റെ ക്യാച്ച് നെസര്‍ അസാമാന്യ മെയ്് വഴക്കത്തോടെ കൈകളില്‍ ഒതുക്കിയ രീതിയാണ് വിവാദമായത്. ആദ്യം ചെറിയ ആശയക്കുഴപ്പം ഉണ്ടായെങ്കിലും പിന്നീട് അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു. 41 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് സില്‍ക്ക് ഔട്ടായത്. 

ഈ ഔട്ടാണ് വിവാദമായത്. സിക്‌സ് ആണ് എന്ന് ചിലര്‍ വാദിക്കുമ്പോള്‍ ബൗണ്ടറി ലൈന്‍ തൊടാതെ അതിവിദഗ്ധമായി നെസര്‍ പന്ത് കൈകളില്‍ ഒതുക്കുകയായിരുന്നുവെന്നാണ് മറുവാദം. എന്തായാലും ക്രിക്കറ്റ് നിയമത്തെ കുറിച്ച് ആരാധകര്‍ക്ക് ഇടയില്‍ ചര്‍ച്ച കൊഴുക്കുകയാണ്. അങ്ങനയെങ്കില്‍ എല്ലാവരും ബൗണ്ടറി ലൈനിന് വെളിയില്‍ നിന്ന് പന്ത് വരുമ്പോള്‍ ചാടി പിടിച്ച ശേഷം വായുവില്‍ തന്നെ ബൗണ്ടറി ലൈനിനുള്ളിലേക്ക് പന്ത് എറിഞ്ഞ് സുരക്ഷിതമായി ക്യാച്ചെടുത്താല്‍ മതിയല്ലോ എന്നാണ് ഒരു ആരാധകന്റെ കമന്റ്.

ബൗണ്ടറി ലൈനിന് തൊട്ടുമുന്‍പ് വച്ച് ക്യാച്ചെടുത്ത നെസര്‍, ബൗണ്ടറി ലൈനും കടന്നും പോകുമെന്ന് കരുതിയ നിമിഷത്തില്‍ പന്ത് മുകളിലേക്ക് എറിഞ്ഞു. തുടര്‍ന്ന് ബൗണ്ടറി ലൈനിന് വെളിയില്‍ വച്ച് ചാടി പന്ത് പിടിച്ചശേഷം ഒരു സെക്കന്‍ഡ് പോലും കളയാതെ പന്ത് മുകളിലേക്ക് എറിഞ്ഞു. ബൗണ്ടറി ലൈനിനുള്ളിലേക്കാണ് പന്ത് എറിഞ്ഞത്. തുടര്‍ന്ന് ബൗണ്ടറി ലൈനിലുള്ളിലേക്ക് കടന്ന്  നെസര്‍ പന്ത് കൈക്കുള്ളില്‍ ഭദ്രമാക്കുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com