തുടക്കം ഗംഭീരമാക്കി ഇന്ത്യ; രോഹിതിനും ശുഭ്മാനും ഗില്ലിനും അര്‍ധ സെഞ്ച്വറി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2023 03:02 PM  |  

Last Updated: 10th January 2023 03:02 PM  |   A+A-   |  

rohit_-_subhman_gill

rohit_-_subhman_gill

 

ഗുവഹാത്തി:ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും അര്‍ധ സെഞ്ച്വറി നേടി. 19 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 141 റണ്‍സ് എടുത്തു. ടോസ് ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു.

71 റണ്‍സ് എടുത്ത് രോഹിതും 70 റണ്‍സ് എടുത്ത ഗില്ലുമാണ് ക്രീസില്‍. രോഹിത് ശര്‍മ രണ്ട് സിക്‌സും ഏഴ് ഫോറുകളും നേടി. അര്‍ധശതകം നേടുന്നതിനിടെ ഗില്‍ 7തവണ ബൗണ്ടറി കടത്തി

ടോസ് നേടിയ ലങ്കന്‍ നായകന്‍ ദാസുന്‍ സനക ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഗുവാഹത്തി ബരാസ്പര സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്ത്യന്‍ ടീമില്‍ നായകന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍ എന്നിവര്‍ തിരിച്ചെത്തി. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരെ ഒഴിവാക്കി. പേസര്‍ ജസ്പ്രീത് ബുംറയുമില്ല. രാഹുലാണ് വിക്കറ്റ് കീപ്പര്‍.

ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, യൂസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക് എന്നിവരാണ് ഇന്ത്യന്‍ ഇലവനിലിടം പിടിച്ച മറ്റു താരങ്ങള്‍. ലങ്കയ്ക്ക് വേണ്ടി പേസര്‍ ദില്‍ഷന്‍ മധുസങ്കഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സൂര്യകുമാര്‍ യാദവ് യൂണിവേഴ്‌സ് ബോസ്; ഗെയ്‌ലും ഡി വില്ലിയേഴ്‌സും നിഴലുകള്‍ മാത്രം; പ്രശംസിച്ച് പാകിസ്ഥാന്‍ താരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ