എങ്ങും ധോനി മയം; ഐപിഎല്ലില്‍ 250-ാം മത്സരത്തിന് ക്യാപ്റ്റന്‍ കൂള്‍; ആര്‍ത്തിരമ്പാന്‍ ലക്ഷങ്ങള്‍

സൂപ്പര്‍ താരവും ചെന്നൈ ക്യാപ്റ്റനുമായ എംഎസ് ധോനിയുടെ വിടവാങ്ങല്‍ മത്സരവുമാണെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.
മഹേന്ദ്ര സിങ് ധോനി/ പിടിഐ
മഹേന്ദ്ര സിങ് ധോനി/ പിടിഐ

അഹമ്മദാബാദ്:ഐപിഎല്‍ കലാശപ്പോരാട്ടം കാണാനായി അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. സൂപ്പര്‍ താരവും ചെന്നൈ ക്യാപ്റ്റനുമായ എംഎസ് ധോനിയുടെ വിടവാങ്ങല്‍ മത്സരവുമാണെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.

അഞ്ചാം കീരിടം ലക്ഷ്യമിട്ട്് ചെന്നൈ ഇറങ്ങുമ്പോള്‍ തുടര്‍ച്ചയായ രണ്ടാം കിരീടമാണ് ഗുജറാത്തിന്റെ സ്വപ്നം. ഒരു തവണ കൂടി കപ്പുയര്‍ത്താന്‍ ധോനിയുടെ കരങ്ങള്‍ക്ക് സാധിച്ചാല്‍ കിരീട നേട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമെത്താനും ചെന്നൈയ്ക്ക് കഴിയും. 

ഈ മത്സരത്തോടെ ഐപിഎല്ലില്‍ ചരിത്രനേട്ടവും ധോനി തന്റെ പേരിലെഴുതും. 250-ാമത്തെ മത്സരത്തിനായാണ് ധോനി ഇറങ്ങുന്നത്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം 250 മത്സരം കളിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം 101,566 ആരാധകരെ സാക്ഷി നിര്‍ത്തിയാണ് ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്‍ കിരീടം ഉയര്‍ത്തിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളി കാണാനെത്തിയ മത്സരവും ഇതായിരുന്നു. ഈ റെക്കോര്‍ഡ് ഇന്നും പഴംകഥയാകുമെന്ന് ആരാധകര്‍ പറയുന്നു. ഇതിനകം എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനെതിരായ രണ്ടാം ക്വാളിഫയറില്‍ സ്റ്റേഡിയം തിങ്ങി നിറയുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും കളി കാണാന്‍ എത്തിയ്ത 75,000 പേര്‍ മാത്രമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com