16 പന്തില്‍ 37, 'തല'യില്‍‍ പെയ്ത റെക്കോര്‍ഡുകള്‍!

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ധോനിയുടെ മിന്നല്‍ ബാറ്റിങ്
ധോനി
ധോനിട്വിറ്റര്‍

വിശാഖപട്ടണം: ഇടവേളയ്ക്ക് ശേഷം ആരാധകര്‍ പഴയ കൂറ്റനടിക്കാരനായ ധോനിയെ വീണ്ടും കണ്ടു. 42ാം വയസിലും തന്റെ ബാറ്റിങ് മികവിനു ഒരു കോട്ടവും തട്ടിയിട്ടില്ലെന്നു ധോനി തെളിയിക്കുന്നു. 16 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം ധോനി 37 റണ്‍സ് വാരി പുറത്താകാതെ നിന്നു.

പക്ഷേ ഈ പ്രകടനത്തിനും ടീമിനെ ജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. സീസണിലെ ആദ്യ തോല്‍വി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനോടു വഴങ്ങുകയും ചെയ്തു.

എങ്കിലും ഒറ്റ പ്രകടനത്തിലൂടെ നിരവധി ബാറ്റിങ് റെക്കോര്‍ഡുകള്‍ സ്ഥാപിച്ചാണ് തല കളം വിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

  • 5000- ഐപിഎല്‍ ചരിത്രത്തില്‍ 5000 അതിനു മുകളില്‍ റണ്‍സെടുക്കുന്ന ആദ്യ വിക്കറ്റ് കീപ്പറായി ധോനി മാറി. ദിനേഷ് കാര്‍ത്തിക് (4233), റോബിന്‍ ഉത്തപ്പ (3011), ക്വിന്റന്‍ ഡി കോക്ക് (2812), ഋഷഭ് പന്ത് (2737) എന്നിവരാണ് തൊട്ടുപിന്നിലുള്ളവര്‍.

  • ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ടി20യില്‍ (ഐപിഎല്‍, ചാമ്പ്യന്‍സ് ലീഗ്) 5000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററായി മാറാന്‍ ധോനിക്ക് വേണ്ടത് ആറ് റണ്‍സ് കൂടി. സിഎസ്‌കെ ജേഴ്‌സിയില്‍ 5000, പ്ലസ് റണ്‍സ് നേടിയ ഏക താരം ചിന്നത്തല സുരേഷ് റെയ്‌നയാണ്. താരം നിലവില്‍ സജീവ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. 200 മത്സരങ്ങള്‍ സിഎസ്‌കെ ജേഴ്‌സിയില്‍ കളിച്ച റെയ്‌ന 5529 റണ്‍സെടുത്തിട്ടുണ്ട്.

  • 7000- ടി20 ക്രിക്കറ്റില്‍ 7000 റണ്‍സ് നേടുന്ന ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും ധോനി സ്വന്തമാക്കി. പാക് താരങ്ങളായ മുഹമ്മദ് റിസ്വാന്‍ (6962), കമ്രാന്‍ അക്മല്‍ (6454) എന്നിവരാണ് പിന്നില്‍. മൊത്തം പട്ടികയില്‍ ഈ റെക്കോര്‍ഡില്‍ ധോനി മൂന്നാമതാണ്. ക്വിന്റന്‍ ഡി കോക്ക് (8578) ഒന്നാം സ്ഥാനത്തും ജോസ് ബട്‌ലര്‍ (7721) രണ്ടാം സ്ഥാനത്തും.

  • 100- ഐപിഎല്ലില്‍ 19, 20 ഓവറുകളില്‍ നേടുന്ന സിക്‌സുകളുടെ എണ്ണം 100ല്‍ എത്തിച്ച ആദ്യ ബാറ്ററായി ധോനി മാറി. കീറന്‍ പൊള്ളാര്‍ഡ് (57), എബി ഡിവില്ല്യേഴ്‌സ് (55), ഹര്‍ദിക് പാണ്ഡ്യ (55), ആന്ദ്രെ റസ്സല്‍ (51), രവീന്ദ്ര ജഡേജ (46) എന്നതാണ് പട്ടികയിലെ മറ്റുള്ളവര്‍ അവസാന രണ്ട് ഓവറുകളില്‍ നേടിയ സിക്‌സുകളുടെ എണ്ണം.

  • 9- ഐപിഎല്ലിലെ ഒരോവറില്‍ 20 റണ്‍സ് ഏറ്റവും കൂടുതല്‍ തവണ നേടുന്ന താരമായും ഇന്നലത്തെ ഇന്നിങ്‌സോടെ ധോനി മാറി. രോഹിത് ശര്‍മ (8), ഋഷഭ് പന്ത് (6), വീരേന്ദര്‍ സെവാഗ്, യൂസുഫ് പഠാന്‍, ഹര്‍ദിക് പാണ്ഡ്യ (5) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.

ധോനി
ഹർ​ദികിനെ ചീത്ത വിളിച്ചാല്‍ പൊലീസ് പിടിക്കും!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com